SignIn
Kerala Kaumudi Online
Saturday, 25 July 2026 3.17 AM IST

മൂന്നാം ഊഴത്തിൽ അഴിമതിക്കാർക്കെതിരെ കൂടുതൽ നടപടി വരും; കോൺഗ്രസിനെ രാജ്യത്ത് നിന്ന് തുടച്ച് നീക്കണമെന്ന് പ്രധാനമന്ത്രി

READ ENGLISH VERSION
modi

ഡെറാഡൂൺ: അധികാരത്തിൽ നിന്നും വിട്ടുനിൽക്കുന്നത് കോൺഗ്രസിനെ വല്ലാതെ നിരാശരാക്കിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്നാമതും ബിജെപി അധികാരത്തിൽ വന്നാൽ രാജ്യം കത്തും എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്‌‌താവനയ്‌ക്ക് മറുപടിയായാണ് പ്രധാനമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഉത്തരാഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ രാജ്യത്തിന്റെ എല്ലാ ഭാഗത്ത് നിന്നും കോൺഗ്രസിനെ തുടച്ചുനീക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

'അധികാരത്തിൽ നിന്നും വിട്ടുനിൽക്കുന്നത് കോൺഗ്രസിനെ വല്ലാതെ നിരാശരാക്കിയിട്ടുണ്ട്. രാജ്യം കത്തിക്കുന്നതിനെക്കുറിച്ച് അവർ ഇപ്പോൾ പറയുന്നു. നിങ്ങൾ അത്ചെയ്യാൻ അവരെ അനുവദിക്കുമോ? ജനാധിപത്യത്തിൽ ഇത്തരമൊരു ഭാഷയാണോ ഉപയോഗിക്കേണ്ടത്? നിങ്ങൾ അവരെ ശിക്ഷിക്കില്ലേ?' പ്രധാനമന്ത്രി ചോദിച്ചു. തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിനെതിരെ ജനങ്ങളെ തിരിച്ചുവിടാനാണ് കോൺഗ്രസ് ശ്രമമെന്നും മോദി ആരോപിച്ചു.

മൂന്നാം ഊഴത്തിൽ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മോദി സൂചിപ്പിച്ചു. അഴിമതിയിൽ പങ്കുള്ള ഓരോരുത്തർക്കെതിരെയും ശക്തമായ നടപടികൾ വരുംദിവസങ്ങളിൽ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഇന്ത്യ കൂട്ടായ്മ കഴിഞ്ഞദിവസം രാംലീല മൈതാനിയിൽ നടത്തിയ യോഗത്തിൽ വച്ചാണ് മാച്ച്ഫിക്‌സിംഗ് വഴിയാണ് ബിജെപി ഇന്ത്യയിൽ ജയിക്കുന്നതെന്നും അവർ ഭരണഘടനയെ മാറ്റുന്നതായും രാഹുൽ ഗാന്ധി ആരോപിച്ചത്. ഇനിയും ബിജെപി ജയിച്ചാൽ അവർ‌ രാജ്യം കത്തിക്കും എന്നാണ് അദ്ദേഹം പ്രസംഗിച്ചത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരായ ഇ.ഡി കേസിനെ തുടർന്ന് നടന്ന പ്രതിഷേധ സംഗമത്തിൽ പ്രതിപക്ഷ കക്ഷികളുടെ ശക്തിപ്രകടനം തന്നെയായിരുന്നു നടന്നത്. ഈ യോഗത്തിലാണ് രാഹുൽ ഗാന്ധി ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, MODI PM, CONGRESS, WIPE OUT, NDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360