
ന്യൂഡൽഹി: ഡൽഹി പൊലീസ് ക്രൂരമായി മർദ്ദിച്ചെന്നും,വലതു കാതിലെ കേൾവി ശക്തി നഷ്ടമായെന്നും മലയാളി വിദ്യാർത്ഥിനി ആതിര വിജയൻ ഇന്നലെ പറഞ്ഞു. ചൊവ്വാഴ്ച കൊണാട്ട് പ്ലേസിലെ എൻ.എസ്.യു.ഐ പ്രകടനത്തിൽ പങ്കെടുക്കാനാണ് പ്രവർത്തകയായ ആതിര അവിടെയെത്തിയത്. കസ്റ്റഡിയിലെടുത്ത് നീക്കുന്നതിനിടെ അതിക്രൂരമായാണ് പൊലീസ് കൈകാര്യം ചെയ്തത്. പൊലീസ് വാഹനത്തിൽ വനിത പൊലീസുകാരുണ്ടായിരുന്നില്ല. അതു ചോദ്യംചെയ്തപ്പോൾ അവർ പ്രകോപിതരായി.
സ്റ്റേഷനിലെ ബേസ്മെന്റിൽ കൊണ്ടുപോയി മർദ്ദിച്ചു. വനിത പൊലീസുകാർ കരണത്ത് പലതവണ ആഞ്ഞടിച്ചു. ഷാൾ കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ചു. ഫോൺ പിടിച്ചു വാങ്ങി വച്ചെന്നും ആരോപിച്ചു. രണ്ടര മണിക്കൂറിനുശേഷം നേതാക്കൾ എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഡൽഹി പൊലീസ് ആശുപത്രിയിലെത്തി ആതിരയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് സൂചന. കോഴിക്കോട് പുല്ലാളൂർ സ്വദേശിനിയും ഡൽഹി സർവകലാശാലയിലെ നിയമവിദ്യാർഥിനിയുമാണ്.
Malayali student Athira Vijayan alleged that she was brutally assaulted by Delhi Police and lost hearing in her right ear. She had reached Connaught Place on Tuesday to participate in an NSUI protest.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |