SignIn
Kerala Kaumudi Online
Thursday, 15 October 2026 2.23 AM IST

 വെളിപ്പെടുത്തലുമായി ഗായിക മേരി മിൽബെൻ ദീപ്കെയ്‌ക്കും സി.ജെ.പിക്കും പിന്നിൽ യു.എസ് ഫണ്ട്  യുവ ദേശ സ്നേഹികൾ ഉണർന്നു പ്രവർത്തിക്കണം  അരാജകത്വവും നാശനഷ്‌ടങ്ങളുമുണ്ടാക്കാൻ ശ്രമം

READ ENGLISH VERSION
d

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടിക്കും (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്കെയ്‌ക്കും യു.എസിൽ നിന്ന് ഫണ്ട് ലഭിക്കുന്നുണ്ടെന്ന ആരോപണവുമായി അമേരിക്കൻ -ആഫ്രിക്കൻ ഗായിക മേരി മിൽബെൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ എതിർക്കുന്നവരാണ് ഫണ്ട് ദാതാക്കൾ. സി.ജെ.പിക്കെതിരെ പ്രതിഷേധിക്കണമെന്ന് ഇന്ത്യയിലെ യുവജനങ്ങളോട് മിൽബെൻ ആഹ്വാനം ചെയ്തു. യുവ ദേശസ്‌നേഹികളോടുള്ള അഭ്യർത്ഥനയെന്ന മട്ടിൽ അവർ എക്‌സിൽ കുറിപ്പും പങ്കുവച്ചു. 'ഇന്ത്യയിലെ യുവ ദേശ സ്നേഹികൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണ്. ഭയക്കാതെ സി.ജെ.പിക്കും ദീപ്‌കെയ്‌ക്കുമെതിരെ സംഘടിക്കണം. സമാധാനപരമായി സമരം നടത്തണം. നിശബ്‌ദരാവേണ്ട സമയമല്ല. സി.ജെ.പിയുടെ വിനാശകരമായ മനോഭാവത്തിനെതിരെ പ്രതിഷേധിക്കണം. ജനാധിപത്യവും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ എതിർ പ്രക്ഷോഭം അനിവാര്യമാണ്. ലോക നേതാക്കളെ ലക്ഷ്യമിടുകയാണ് ഇത്തരം ഫണ്ട് ദാതാക്കളുടെ രീതി. യു.എസിൽ വിദ്യാഭ്യാസം നേടാനെത്തുന്ന ഒരാളെ ഇവർ കണ്ടെത്തും. അവരിൽ തീവ്ര ആശയങ്ങൾ കുത്തിവയ്‌ക്കും. എന്നിട്ട് സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കും. ഫണ്ട് നൽകുന്നത് അരാജകത്വവും നാശനഷ്‌ടങ്ങളുമുണ്ടാക്കാനാണ്. ആരും വിജയിച്ചിട്ടില്ലെങ്കിലും അവരുടെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ വികസനത്തെയും ഭരണത്തെയും ബാധിക്കും. 25 വ‌ർഷമായി ഇന്ത്യയെ സേവിക്കുന്ന, മൂന്നുതവണ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിത്വമാണ് മോദി. യു.എസിലെ വിഘടനവാദ ശക്തികൾക്ക് മുന്നിൽ അദ്ദേഹം കീഴടങ്ങില്ല"- മിൽബെൻ കുറിച്ചു.

ഹോളിവുഡ് നടി കൂടിയാണ് മിൽബെൻ. ജന ഗണ മനയും ഓം ജയ് ജഗ്‌ദീഷ് ഹരെയും പാടി കൈയടി നേടിയിട്ടുണ്ട്. 2023ൽ മോദിയുടെ യു.എസ് സന്ദർശനത്തിനിടെയാണ് ജന ഗണ മന പാടിയത്.

മോദിക്ക് എന്തിന്

യു.എസ് പിന്തുണ: ദീപ്കെ

സ്വന്തം പൗരന്മാരെ അവഹേളിക്കാൻ മോദി എന്തിനാണ് അമേരിക്കക്കാരുടെ പിന്തുണ തേടുന്നതെന്ന് അഭിജീത് ദീപ്കെ. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ വിദേശ പൗരന്മാർക്ക് ആരാണ് അധികാരം നൽകിയത്? ഇവിടുത്തെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ രാജ്യത്തിന് ശേഷിയുണ്ട്. പുറത്തുനിന്നുള്ളവരുടെ ഇടപെടൽ ആവശ്യമില്ലെന്നും പ്രതികരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360