
ന്യൂഡൽഹി: സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ഇന്ത്യ - റഷ്യ ബിസിനസ് ഫോറം ഇന്ന് മുതൽ 17 വരെ റഷ്യയിലെ കസാനിൽ നടക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, സാങ്കേതിക സഹകരണം തുടങ്ങിയവ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കും. റഷ്യയിലെ ഇന്ത്യൻ സ്ഥാനപതി വിനയ് കുമാർ, ഡൽഹിയിലെ എം.എൽ.എയായ ഹരീഷ് ഖുറാന, എമറാൾഡ് ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് അബ്ദുൾ കരീം ഫൈസൽ, ഐബസ് നെറ്റ്വർക്കിലെ സുഭാഷ് വാസുദേവൻ, ഐ.എ.സി.ടി എജ്യുക്കേഷനിലെ രാജീവ് കുമാർ, ഇൻവിഗ്രൊ ന്യൂട്രീസയൻസിലെ അനീഷ് അബ്രഹാം,ചിനാർ മാൻപവറിലെ അബ്രഹാം മാത്യു എന്നിവരടക്കമുള്ളതാണ് ഫോറത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ പ്രതിനിധി സംഘം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |