SignIn
Kerala Kaumudi Online
Thursday, 15 October 2026 2.23 AM IST

മീററ്റ് ബ്ലൂ ഡ്രം കൊലപാതകക്കേസ് ഭാര്യക്കും കാമുകനും വധശിക്ഷ

READ ENGLISH VERSION
er

ലക്‌നൗ: കോളിളക്കം സൃഷ്ടിച്ച 'ബ്ലൂ ഡ്രം കൊലപാതക" കേസിൽ പ്രതികൾക്ക് വധശിക്ഷ. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രജ്പുത്തിനെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഡ്രമ്മിലിട്ട് അടച്ച ഭാര്യ മുസ്‌കാൻ റസ്‌തോഗി,​ കാമുകൻ സാഹിൽ ശുക്ല എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. ഉത്തർപ്രദേശിലെ മീററ്റ് ജില്ലാ ആൻഡ് സെഷൻസ് കോടതി ജഡ്ജി അരവിന്ദ് കുമാർ മിശ്രയാണ് വിധി പുറപ്പെടുവിച്ചത്. 

കഴിഞ്ഞ വർഷം മാർച്ച് 3നാണ് ക്രൂര കൊലപാതകം നടന്നത്. മുസ്‌കാൻ മരുന്ന് ചേർത്ത ഭക്ഷണം നൽകി സൗരഭിനെ ഉറക്കി കിടത്തി. തുടർന്ന് സാഹിലിനൊപ്പം ചേർന്ന്

കുത്തിക്കൊലപ്പെത്തി. മൃതദേഹം വെട്ടിനുറുക്കി നീല പ്ലാസ്റ്റിക് ഡ്രമ്മിലാക്കി. മണൽ, വെള്ളം, സിമന്റ് എന്നിവ ചേർത്തുള്ള മിശ്രിതം നിറച്ച് ഡ്രം അടച്ചു. പ്രതികൾക്ക് ഡ്രം, സിമന്റ്,​ മണൽ,​ കത്തികൾ, റേസറുകൾ എന്നിവ വിറ്റതായി വ്യാപാരികൾ മൊഴി നൽകി. കുറ്റകൃത്യം നടന്ന സമയത്ത് സാഹിൽ വീട്ടിലുണ്ടായിരുന്നതിന് കോൾ വിവരങ്ങളും മൊബൈൽ ടവർ ലൊക്കേഷനുകളും തെളിവായി. ഷിംലയിലും മണാലിയിലുമുള്ള ഹോട്ടലുകളിൽ പ്രതികൾ താമസിച്ചതിന്റെ വിവരങ്ങളും കണ്ടെത്താനായി.

'അച്ഛൻ ഡ്രമ്മിലാണ്'

കൊലപാതകത്തിനുപിന്നാലെ പ്രതികൾ ഹിമാചൽ പ്രദേശിലേക്ക് കടന്നു. സൗരഭ് ബിസിനസ് യാത്രയിലാണെന്ന് തെറ്റിദ്ധരിപ്പിക്കാനായി സൗരഭിന്റെ മൊബൈൽ ഫോൺ ഉപയോഗിച്ച് കുടുംബാംഗങ്ങൾക്ക് പ്രതികൾ സന്ദേശം അയച്ചു. സംശയം തോന്നിയ ബന്ധുക്കൾ സൗരഭിന്റെ വീട്ടിലെത്തി.

സൗരഭിന്റെയും മുസ്‌കാനിന്റെയും മകൾ 'അച്ഛൻ ഡ്രമ്മിലാണ്' എന്നുപറഞ്ഞതായി അയൽവാസികൾ അറിയിച്ചു. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഡ്രം മുറിച്ച് പരിശോധിച്ചപ്പോൾ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. അന്വേഷണത്തിൽ ഇരുവരെയും പിടികൂടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360