SignIn
Kerala Kaumudi Online
Sunday, 31 May 2026 1.12 AM IST

സ്ട്രോംഗ് റൂം വിവാദം: ചട്ടലംഘനമില്ലെന്ന് തിര. കമ്മിഷൻ

READ ENGLISH VERSION
ee

കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാമിലെ പേരാമ്പ്ര മണ്ഡലത്തിന്റെ മെറ്റീരിയൽ റൂം തുറന്നതിലും കൊയിലാണ്ടി സ്ട്രോംഗ് റൂം പരിസരത്ത് റിട്ടേണിംഗ് ഓഫീസർ പോയതിലും ചട്ടലംഘനമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചതായി ജില്ല കളക്ടർ സ്നേഹിൽ കുമാർ സിംഗ് . പേരാമ്പ്ര, കൊയിലാണ്ടി മണ്ഡലങ്ങളിലെ വരണാധികാരികളെ മാറ്റില്ല. മറ്റു നടപടിയുമില്ല. വരണാധികാരികളെ മാറ്റണമെന്നതടക്കമുള്ള ആവശ്യമുന്നയിച്ച് ഡി.സി.സി പ്രസിഡന്റും കൊയിലാണ്ടി യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ കെ.പ്രവീൺകുമാർ കമ്മിഷന് പരാതിൽ നൽകിയിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ കേൽക്കർ കഴിഞ്ഞ ദിവസം ഹിയറിംഗ് നടത്തി. തുടർന്നാണ് ചട്ട ലംഘനമില്ലെന്ന് കണ്ടെത്തി പരാതി തീർപ്പാക്കിയത്. പോളിംഗ് സാമഗ്രികൾ സൂക്ഷിച്ച മെറ്റീരിയൽ റൂമാണ് തുറന്നത്. വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ച സ്ട്രോംഗ് റൂം തുറന്നിട്ടില്ല. കൊയിലാണ്ടി വരാണാധികാരി സ്ട്രോഗ് റൂം പരിസരത്ത് പോയത് പതിവ് പരിശോധനയ്ക്കാണെന്നും ചട്ടലംഘനമില്ലെന്നും കമ്മിഷൻ വ്യക്തമാക്കിയതായി കളക്ടർ പറഞ്ഞു. ഏപ്രിൽ 20നാണ് പേരാമ്പ്ര മണ്ഡലത്തിന്റെ മെറ്റീരിയൽ റൂം തുറന്നത്. ഇതിൽ അട്ടിമറിയുണ്ടെന്നായിരുന്നു യു.ഡി.എഫ് ആക്ഷേപം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, EC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360