
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മന്ത്രിസഭ വികസിപ്പിച്ചു. കൊൽക്കത്തയിലെ ലോക്ഭവനിൽ നടന്ന ചടങ്ങിൽ 35 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സ്വപൻ ദാസ് ഗുപ്ത, തപസ് റോയ്, ഗൗരി ശങ്കർ ഘോഷ് എന്നിവർ ഉൾപ്പെടെ 35 എം.എൽ.എമാരാണ് ലോക്ഭവനിൽ ഗവർണർ ആർ.എൻ. രവി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റത്. ദുധ് കുമാർ മൊണ്ടൽ, ദീപക് ബർമൻ, മനോജ് ഒറാവോൺ, അർജുൻ സിംഗ്, ശരദ്വത് മുഖർജി, ജഗന്നാഥ് ചതോപാധ്യായ എന്നിവരാണ് മറ്റു കാബിനറ്റ് മന്ത്രിമാർ. രാജേഷ് മഹാത, ഇന്ദ്രനിൽ ഖാൻ, മാലതി രാവ റോയ് എന്നിവർ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. സന്തനു പ്രമാണിക്, പൂർണിമ ചക്രവർത്തി, ഉമേഷ് റായ്, ജോയൽ മുർമു, അശോക് ദിൻഡ, ആനന്ദമോയ് ബർമൻ, കൗശിക് ചൗധരി, ഗാർഗി ദാസ് ഘോഷ്, ഭാസ്‌കർ ഭട്ടാചാര്യ, ദിബാകർ ഘരാമി, സുമന സർക്കാർ എന്നിവർ സഹമന്ത്രിമാരാണ്. ഇതോടെ മുഖ്യമന്ത്രി സുവേന്ദു അധികാരി ഉൾപ്പെടെ മന്ത്രിമാരുടെ എണ്ണം 41 ആയി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |