
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ അന്താരാഷ്ട്ര ഗൂഢാലോചന വെളിപ്പെടുത്തി ദേശീയ അന്വേഷണ ഏജൻസിയും ജമ്മു കാശ്മീർ പൊലീസും. ആക്രമണം നടത്തിയ ഭീകരർ ഉപയോഗിച്ച മൊബൈൽ ഫോണുകൾ പാകിസ്ഥാൻ കമ്പനികൾ ഇറക്കുമതി ചെയ്ത കൺസൈൻമെന്റുകളിൽ നിന്ന് ചോർത്തിയതാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ആക്രമണത്തിന് ഉപയോഗിച്ച ആദ്യത്തെ ഫോൺ കറാച്ചി ആസ്ഥാനമായുള്ള 'ടെക് സിറാത്ത് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനി 2021 ജനുവരി 1ന് പാകിസ്ഥാനിലേക്ക് ഇറക്കുമതി ചെയ്തതാണ്. 'ഫൈസൽ ബാങ്ക്' വഴിയാണ് ഇതിന്റെ സാമ്പത്തിക ഇടപാടുകൾ നടന്നത്. രണ്ടാമത്തെ ഫോൺ 2023ൽ ലാഹോറിലെ 'എയർ ലിങ്ക് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്' ഇറക്കുമതി ചെയ്തതാണെന്നും കണ്ടെത്തിയിട്ടുണ്ട്. രണ്ട് ഫോണുകളും ഇറക്കുമതി ചെയ്തതു മുതൽ വർഷങ്ങളോളം പ്രവർത്തനരഹിതമായിരുന്നു. ആക്രമണത്തിന് തൊട്ടുമുമ്പാണ് ഇവ ഓൺ ചെയ്തത്. ലഷ്കർ-ഇ-തൊയ്ബ ഭീകരർക്ക് കൈമാറാനായി കൺസൈൻമെന്റുകളിൽ നിന്ന് ഈ ഫോണുകൾ മനഃപൂർവ്വം മാറ്റി സൂക്ഷിച്ചതാണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |