
കൊൽക്കത്ത: ഇന്ത്യൻ ഭാഷാശാസ്ത്രജ്ഞനും എസ്പെരാന്റോ പണ്ഡിതനുമായ പ്രൊബൽ ദാസ്ഗുപ്ത (72) അന്തരിച്ചു. കൊൽക്കത്തയിൽ വച്ചായിരുന്നു അന്ത്യം. ഭാഷാശാസ്ത്രത്തിന് പുറമേ, സാഹിത്യ, സാംസ്കാരിക രംഗങ്ങളിലും യൂണിവേഴ്സൽ എസ്പെരാന്റോ അസോസിയേഷന്റെ പ്രസിഡന്റ് എന്ന നിലയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ചരിത്രകാരനായ അരുൺ കുമാർ ദാസ്ഗുപ്തയുടെയും സാമൂഹിക മനഃശാസ്ത്രജ്ഞനായ മനാഷി ദാസ്ഗുപ്തയുടെയും മകനാണ് ദാസ്ഗുപ്ത. ഭാര്യ: മാലശ്രീ ദാസ്ഗുപ്ത. മകൻ: അബീർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |