
മുംബയ് : മഹാരാഷ്ട്രയിൽ ശിവസേന ഉദ്ധവ് താക്കറെ പക്ഷത്ത് പ്രതിസന്ധി തുടരുന്നതിനിടെ നിർണായക പ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഏകനാഥ് ഷിൻഡേ നയിക്കുന്നതാണ് യഥാർത്ഥ ശിവസേനയെന്ന് ഷാ പറഞ്ഞു. നേരത്തേ ശിവസേന ഷിൻഡേ പക്ഷം എന്നുപറയണമായിരുന്നു. നിലവിൽ ഷിൻഡേ പക്ഷം എന്നുവിളിക്കേണ്ട സാഹചര്യം മാറി. ഒരേയൊരു ശിവസേന മാത്രമേയുള്ളുയെന്നും മഹാരാഷ്ട്രയിലെ കോലാപുരിൽ നടന്ന പരിപാടിയിൽ ഷാ പറഞ്ഞു. 'ഓപ്പറേഷൻ ടൈഗർ' വഴി ഉദ്ധവ് വിഭാഗത്തിലെ ഒമ്പതിൽ ആറ് എം.പിമാരും കൂറുമാറിയ സാഹചര്യത്തിലാണ് പ്രതികരണം. കഴിഞ്ഞ വ്യാഴാഴ്ച ഡൽഹിയിൽ ഉദ്ധവ് വിളിച്ചുചേർത്ത യോഗത്തിൽ മൂന്ന് ലോക്സഭാ എം.പിമാർ മാത്രമാണ് പങ്കെടുത്തത്. ആറ് എം.പിമാരും വിട്ടുനിന്നു. ഇവർക്കെതിരെ പാർട്ടി നടപടിയെടുക്കുകയും ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |