
ചെന്നൈ: ദീപാവലി ആഘോഷത്തിനിടെ റോഡ് തടഞ്ഞ് പടക്കം പൊട്ടിക്കുകയും റീൽസ് ചിത്രീകരിച്ചതും ചോദ്യം ചെയ്ത പൊലീസുകാരനെ യുവാക്കൾ കൂട്ടംചേർന്ന് അടിച്ചുകൊന്നു. തേനിയിലെ സമതർമ്മപുരത്ത് ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. സ്പെഷ്യൽ സബ് ഇൻസ്പെക്ടർ കെ. സെന്തിൽകുമാർ (56) ആണ് മരിച്ചത്. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു.
സമാധർമ്മപുരിയിൽ മദ്യപിച്ചെത്തിയ ഒരു സംഘം യുവാക്കൾ റോഡിൽ വാഹനങ്ങൾ തടഞ്ഞ് പടക്കം പൊട്ടിക്കുകയും ഇത് റീൽസായി ചിത്രീകരിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സെന്തിൽ ഇത് ചോദ്യം ചെയ്‌തു. ഇതോടെ പ്രകോപിതരായ സംഘം സെന്തിൽലിനെ മർദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ സെന്തിലിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് മറ്റ് പ്രതികൾക്കായുള്ള തെരച്ചിലും ഊർജ്ജിതമാക്കി. അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി വിജയ് സെന്തിലിന്റെ കുടുംബത്തിന് 40 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |