SignIn
Kerala Kaumudi Online
Tuesday, 10 November 2026 10.14 AM IST

കളക്ടർക്ക് അശ്ലീല സന്ദേശമയച്ച് ടിവികെ എംഎൽഎ? മുഖ്യമന്ത്രി വിജയ്‌യ്ക്ക് എന്താണ് പറയാനുള്ളതെന്ന് കനിമൊഴി

vijay
മുഖ്യമന്ത്രി വിജയ്, കനിമൊഴി കരുണാനിധി എംപി

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ )​ എംഎൽഎ കള്ളക്കുറിച്ചി ജില്ലാ കളക്ടർക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന് ആരോപിച്ച് ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കനിമൊഴി കരുണാനിധി എംപി. കളക്ടറുടെ വസതിയിലെത്തി എംഎൽഎ ശല്യപ്പെടുത്തിയെന്നും കനിമൊഴി തന്റെ എക്സ് പേജിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. സംഭവത്തിന് പിന്നാലെ കളക്ടർക്ക് ഒരു പേഴ്സണൽ സെക്യൂരിറ്റി ഓഫീസറെ അനുവദിച്ചെന്നും കുറിപ്പിൽ പറയുന്നു. കള്ളക്കുറിച്ചി എംഎൽഎ അരുൾ വിഗ്നേഷിനെതിരെയാണ് ആരോപണം.

'കാര്യക്ഷമതയില്ലാത്ത ടിവികെ ഭരണത്തിന് കീഴിൽ ക്രമസമാധാനം തകരുകയും തുടർച്ചയായ കൊലപാതകങ്ങളും കവർച്ചകളും നടക്കുകയും ചെയ്യുന്നു. ഇപ്പോൾ ഒരു ജില്ലാ കളക്ടർക്ക് പോലും ടിവികെ എംഎൽഎയിൽ നിന്ന് സുരക്ഷാ ഭീഷണി നേരിടേണ്ടിവന്നു'- കനിമൊഴി കുറിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി വിജയ്‌യ്ക്ക് എന്താണ് പറയാനുള്ളതെന്നും കനിമൊഴി ചോദിച്ചു. എന്നാൽ സംഭവത്തിൽ ഔദ്യോഗിക പരാതിയോ പ്രതികരണമോ കളക്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.

English Summary

DMK Deputy General Secretary and MP Kanimozhi Karunanidhi has accused TVK MLA Arul Vignesh of sending obscene messages to the Kallakurichi District Collector and harassing the official at her residence. Kanimozhi claimed that the Collector was provided with a Personal Security Officer following the incident. She also questioned Tamil Nadu Chief Minister Vijay over the alleged security threat.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KANIMOZHI KARUNANIDHI, TVK MLA ARUL VIGNESH, KALLAKURICHI COLLECTOR, VIJAY TAMIL NADU, DMK TVK CONTROVERSY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360