SignIn
Kerala Kaumudi Online
Tuesday, 10 November 2026 1.09 AM IST

നക്‌സൽ പ്രയോഗം: മോദിയെ സംവാദത്തിന് ക്ഷണിച്ച് രാഹുൽ

cgb

ന്യൂഡൽഹി: ഛത്തീസ്ഗഢിലെ ബസ്‌തറിൽ സി.ആർ.പി.എഫ് ജവാൻമാർക്കൊപ്പമുള്ള ദീപാവലി ആഘോഷ ചടങ്ങിൽ 'നക്‌സൽ' പ്രയോഗവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംവാദത്തിന് ക്ഷണിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിവിധ വിഷയങ്ങളിൽ ഇത് മൂന്നാം തവണയാണ് രാഹുലിന്റെ സംവാദ വെല്ലുവിളി.

ബസ്‌തറിൽ നിന്ന് സായുധരായ മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്‌തെങ്കിലും തലച്ചോറിൽ നക്‌സലിസമുള്ള ചിലർ നഗരങ്ങളിലുണ്ടെന്ന് പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധം സൂചിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞിരുന്നു. പ്രധാനമന്ത്രി പറഞ്ഞ കള്ളങ്ങൾ വിശ്വസിച്ചിട്ടില്ലെന്ന് സി.ആർ.പി.എഫ് ജവാൻമാരുടെ മുഖം കണ്ടാലറിയാമെന്ന് രാഹുൽ പറഞ്ഞു. അദ്ദേഹം ഞങ്ങളെ നക്‌സലുകളെന്ന് വിളിച്ചു. മോദിയെ സംവാദത്തിന് ക്ഷണിക്കുന്നു. ആരാണ് ദേശദ്രോഹിയെന്നും ആരാണ് വിദേശ ശക്തികളാൽ നിയന്ത്രിക്കപ്പെടുന്നതെന്നും തെളിയിക്കാമെന്ന് രാഹുൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAHULGANDI, NARENDRA MODI, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360