SignIn
Kerala Kaumudi Online
Tuesday, 10 November 2026 1.19 AM IST

 കൈവിട്ട് വൻകിടക്കാർ സംഭാവനയിൽ കോൺ.ന് 75% ഇടിവ്

1

 10 വർഷത്തിനിടയിലെ വലിയ വാർഷിക തകർച്ച

ന്യൂഡൽഹി: കോൺഗ്രസിന് ലഭിക്കുന്ന വൻകിട സംഭാവനകളിൽ ഇക്കഴിഞ്ഞ സാമ്പത്തികവർഷത്തിൽ 75 ശതമാനത്തോളം ഇടിവ്. 20,000 രൂപയ്ക്കു മുകളിൽ ലഭിച്ച സംഭാവനകളിലാണ് വൻകുറവുണ്ടായതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട കണക്കുകൾ പറയുന്നു. തൊട്ടു മുൻവർഷം ഇത് 517.39 കോടിയായിരുന്നത് 2025-26 ആയതോടെ 130.69 കോടിയായി ഇടിയുകയായിരുന്നു.

പത്തു വർഷത്തിനിടയിലെ വലിയ വാർഷിക ഇടിവാണിത്.

ഇടിവിന് തൊട്ടുമുമ്പ് കോൺഗ്രസിന്റെ സംഭാവനയിൽ വലിയ വർദ്ധനവുണ്ടായിരുന്നു. പ്രധാന സംഭാവന സ്രോതസായ പ്രൂഡന്റ് ഇലക്ടറൽ ട്രസ്റ്റിൽ നിന്നുള്ള സഹായം ഗണ്യമായി കുറഞ്ഞതാണ് ഇടിവിന് പ്രധാന കാരണം. 2024-25ൽ 216.34 കോടി നൽകിയ ട്രസ്റ്റ് ഇത്തവണ നൽകിയത് 25 കോടിയാണ്. ഏകദേശം 88 ശതമാനത്തിന്റെ കുറവ്. സംഭാവന നൽകിയ ഏക ഇലക്ടറൽ ട്രസ്റ്റും പ്രൂഡന്റാണ്. സ്റ്റാർ സിമന്റ് അഞ്ച് കോടിയും സജ്ജൻ ഭജങ്ക നാല് കോടിയും പ്രേം കുമാർ ഭജങ്ക രണ്ട് കോടിയും നൽകി.

 ആറായിരം കോടിയിൽ ബി.ജെ.പി


2024-25 സാമ്പത്തിക വർഷത്തിൽ ബി.ജെ.പിക്ക് ലഭിച്ചത് 6,074.02 കോടിയാണ്. അതേസമയം 25-26ലെ സംഭാവനാ റിപ്പോർട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടിട്ടില്ല. കോൺഗ്രസിന് ലഭിച്ച സംഭാവനയുടെ ഏകദേശം 12 മടങ്ങാണ് മുൻസാമ്പത്തികവർഷം ബി.ജെ.പിക്ക് ലഭിച്ചത്. 12 സാമ്പത്തിക വർഷങ്ങളിലും ഏറെ മുമ്പിലാണ് ബി.ജെ.പി.

 തിരഞ്ഞെടുപ്പായാൽ കൂമ്പാരം

2023-24ൽ 281.48 കോടി
2024-25ൽ 517.39 കോടി (ലോക്സഭാ തിരഞ്ഞെടുപ്പ് വർഷം)
2025-26ൽ 130.69 കോടി

(കോൺഗ്രസിന് ലഭിച്ച വൻകിട സംഭാവനകൾ)

 കൂപ്പൺപിരിവും ചെറുതല്ല

1. കമ്മിഷനു മുന്നിൽ 20,000 രൂപയ്ക്കു മുകളിലുള്ള സംഭാവന മാത്രം

2. അംഗത്വ ഫീസ്, ചെറിയ സംഭാവനകൾ, കൂപ്പൺ പിരിവ്, ബാങ്ക് നിക്ഷേപങ്ങളുടെ പലിശ ഇതിൽപെടില്ല. ഇതാണ് പ്രധാനസ്രോതസ്

3. 2024-25ൽ കോൺഗ്രസിന് കൂപ്പൺ പിരിവിലൂടെ ലഭിച്ചത് 350.12 കോടി

4. അന്ന് മൊത്തം വരുമാനം 918.29 കോടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360