
ന്യൂഡൽഹി: കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച ഈ മാസം 26ന് ജന്തർ മന്ദർ മാർച്ച് നടത്തും. 2020 നവംബറിൽ ആരംഭിച്ച കർഷക പ്രക്ഷോഭത്തിന്റെ 6-ാം വാർഷികം പ്രമാണിച്ചാണിത്. സമരത്തെ തുടർന്ന് കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ പിൻവലിച്ചിരുന്നു. എസ്.ഐ.ആർ പിൻവലിക്കണം,മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണം,മിനിമം താങ്ങുവിലയുമായി ബന്ധപ്പെട്ട കൊള്ളയടി അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് 26ലെ സമരം. രാജ്യത്തെ മറ്റിടങ്ങളിലും പ്രതിഷേധസമരമുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |