SignIn
Kerala Kaumudi Online
Tuesday, 10 November 2026 12.59 AM IST

ഖാർഗെയുടെ ദീപാവലി ആശംസയിലും വിവാദം;  'സന്തോഷങ്ങളുടെ ഈദ്',​ ചോദ്യംചെയ്ത് ബിജെപി,​ ന്യായീകരിച്ച് കോൺഗ്രസ്

w

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ദീപാവലി ആശംസയിലെ 'ഖുശിയോം കി ഈദ്' (സന്തോഷങ്ങളുടെ ഈദ്) പ്രയോഗം രാഷ്ട്രീയ വിവാദത്തിൽ. ദീപാവലിയെ 'സന്തോഷങ്ങളുടെ ഈദ്' എന്ന് വിശേഷിപ്പിച്ചതിനെതിരെ ബി.ജെ.പി രംഗത്തെത്തി. പ്രതിരോധവുമായി കോൺഗ്രസും രംഗത്തെത്തി. 'ഈദ്' എന്ന വാക്കിന്റെ അർത്ഥം പോലും അറിയാത്തവരാണ് വിമർശനമുന്നയിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര തിരിച്ചടിച്ചു.

ഇന്ത്യയിൽ എല്ലാവരും ആഘോഷിക്കുന്ന പ്രധാന ഉത്സവമാണ് ദീപാവലിയെന്നും അത് സന്തോഷങ്ങളുടെ ഈദാണെന്നുമായിരുന്നു ഖാർഗെയുടെ വിശേഷണം. ഈദ് എന്ന വാക്കിന്റെ അർത്ഥം ഉത്സവം എന്നാണെന്നും പരാമർശത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും പവൻ ഖേര എക്സിൽ കുറിച്ചു. ദീപാവലിയെ അതിന്റെ പേരിൽത്തന്നെ വിശേഷിപ്പിക്കേണ്ടതായിരുന്നുവെന്നാണ് ബി.ജെ.പിയുടെ നിലപാട്. ഹിന്ദു ആഘോഷങ്ങളുടെ തനിമയും പാരമ്പര്യവും മാറ്റിമറിക്കാനുള്ള ശ്രമമാണ് കോൺഗ്രസിന്റേതെന്ന് ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ ആരോപിച്ചു.

കേന്ദ്രമന്ത്രി ഗിരിരാജ് സിംഗും ഖാർഗെയെ വിമർശിച്ചു. കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയമാണ് പരാമർശത്തിലൂടെ പുറത്തുവന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ദീപാവലിയുടെ സാംസ്‌കാരികവും മതപരവുമായ സവിശേഷതയെ ചോദ്യം ചെയ്യുന്നതാണ് ഖാർഗെയുടെ വാക്കുകളെന്ന നിലപാടിലാണ് ബി.ജെ.പി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MALLIKARJUN KHARGE, NATIONALNEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360