
ജൂലായ് 11ന് കമ്മിഷൻ ചെയ്യും
ന്യൂഡൽഹി: കപ്പലുകളെയും വിമാനങ്ങളെയും ആക്രമിക്കാനുള്ള മിസൈലുകൾ അടക്കം ആയുധങ്ങളുമായി ശത്രു റഡാറുകളുടെ കണ്ണിൽപ്പെടാതെ സഞ്ചരിക്കുന്ന, തദ്ദേശീയമായി വികസിപ്പിച്ച നാവികസേനാ കപ്പൽ ഐ.എൻ.എസ് മഹേന്ദ്രഗിരി ജൂലായ് 11ന് വിശാഖപട്ടണത്ത് കമ്മിഷൻ ചെയ്യും.
പ്രൊജക്‌ട് 17എ വിഭാഗത്തിലുള്ള നീലഗിരി ക്ളാസിലെ ആറാമത്തെ കപ്പൽ നാവികസേനയുടെ വാർ ഡിസൈൻ ബ്യൂറോ രൂപകൽപ്പന ചെയ്‌ത് മുംബയ് മസഗോൺ ഡോക്ക് ഷിപ്പ് യാർഡിലാണ് നിർമ്മിച്ചത്. ഏപ്രിൽ 30ന് സേനയ്‌ക്ക് കൈമാറി. 75 ശതമാനത്തിൽ കൂടുതൽ ഘടകങ്ങൾ തദ്ദേശീയം.
ശത്രു റഡാറിൽ പെടാതെ ഒളിച്ചു നീങ്ങാൻ കഴിവ് യുദ്ധമുന്നണിയിൽ കപ്പലിനെ വേറിട്ടതാക്കും. മികച്ച പ്രവർത്തനത്തിന് ആധുനിക കമ്പൈൻഡ് ഡീസൽ, ഗ്യാസ് പ്രൊപ്പൽഷൻ സംവിധാനം. സമുദ്ര നിരീക്ഷണം, രക്ഷാപ്രവർത്തനം തുടങ്ങിയ ബഹുതല ദൗത്യങ്ങൾക്ക് ഉചിതം.
ആയുധങ്ങൾ: കരയിൽ നിന്ന് കരയിലേക്കും ആകാശത്തേക്കും തൊടുക്കാവുന്ന മിസൈൽ. മുങ്ങിക്കപ്പലുകളെ ആക്രമിക്കാൻ പ്രത്യേക ആയുധങ്ങൾ.
അന്തർവാഹിനികളുടെ നീക്കം കണ്ടുപിടിക്കാനുള്ള അത്യാധുനിക സെൻസറുകൾ.
പ്രൊജക്‌ട് 17എ കപ്പലുകൾ:
ഐ.എൻ.എസ് നീലഗിരി( 2025 ജനുവരി 15), ഐ.എൻ.എസ് ഉദയഗിരി, ഐ.എൻ.എസ് ഹിമഗിരി(2025 ആഗസ്റ്റ് 26), ഐ.എൻ.എസ് താരാഗിരി(2026 ഏപ്രിൽ 3). വരാനുള്ളത്: ധൂണാഗിരി, വിന്ധ്യാഗിരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |