SignIn
Kerala Kaumudi Online
Tuesday, 07 July 2026 12.11 AM IST

'ചുവപ്പും വേണ്ട,​ നീലയും വേണ്ട'; ബസുകൾ കാവി നിറമാക്കുന്നു,​ തീരുമാനം നടപ്പിലാക്കി ബംഗാൾ സർക്കാർ

bus

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ സർക്കാർ ബസുകൾ കാവി നിറത്തിലേക്ക് മാറുന്നു. 15 വർഷത്തെ തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ച് അധികാരത്തിലെത്തിയ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരാണ്. സംസ്ഥാനത്ത് കാവിവത്കരണം ശക്തമാക്കുന്നത്. ഇടതുമുന്നണി ഭരണകാലത്ത് ചുവപ്പ് നിറമായിരുന്ന സർക്കാർ ബസുകൾ മമത ബാനർജി അധികാരത്തിലെത്തിയ ശേഷം നീലയും വെള്ളയുമായി മാറിയിരുന്നു. ഇതാണ് ഇപ്പോൾ കാവി നിറത്തിലേക്ക് മാറുന്നത്.

പുതിയ എ.സി ബസുകൾ നിരത്തിലിറങ്ങിയതോടെയാണ് നിറം മാറ്റം വ്യക്തമായത്. നീലയും വെള്ളയും നിറമുള്ള ബസുകൾ പ്രതീക്ഷിച്ചിരുന്ന യാത്രക്കാരെ കാത്തിരുന്നത് തിളങ്ങുന്ന കാവി നിറമുള്ള ബസുകളായിരുന്നു. കാവിയും വെള്ളയുമാണ് പുതിയ ബസുകളുടെ നിറം.

അതേസമയം വെസ്റ്റ് ബംഗാൾ ട്രാൻസ്പോർച്ച് കോർപ്പറേഷന്റെയും സൗത്ത് ബംഗാൾ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെയും വർക്‌ഷോപ്പുകളിൽ പുരോഗമിക്കുകയാണ്. നേരത്തെ യാത്രക്കാരുടെ ഇ ടിക്കറ്റുകളിലെ വാട്ടർ മാർക്കുകൾ നീലയിൽ നിന്ന് ഇതിനകം കാവിനിറമായി മാറിയിട്ടുണ്ട്.എന്നാൽ വാഹനങ്ങളുടെ നിറംമാറ്റുന്നതിൽ നയപരമായ ഒറു തീരുമാനവും എടുത്തിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WEST BENGAL, WEST BENGAL BUS, WEST BENGAL TRANSPORT BUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360