SignIn
Kerala Kaumudi Online
Thursday, 09 July 2026 12.54 AM IST

തൃണമൂലിന് വീണ്ടും തിരിച്ചടി,​ 440 കോടി രൂപയുടെ അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു

mamta-banerjee

കൊൽക്കത്ത: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തൃണമൂൽ കോൺഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440.42 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു,​ വിമത എം.എൽ.എമാരുടെ പരാതിയിലാണ് നടപടി. ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള സാമ്പത്തിക തട്ടിപ്പ്. നിയമ വിരുദ്ധമായ ധനസമാഹരണം,​ സംശയാസ്പദമായ ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട കേസിലാണ് അക്കൗണ്ടുകൾ മരവിപ്പിച്ചത്. കേസിൽ വ്യോമയാന മേഖലയിൽ പ്രവർത്തിക്കുന്ന കെയർവെൽ ഗ്രൂപ്പ് ഓഫ് കമ്പനികളുമായി ബന്ധപ്പെട്ട അഞ്ച് സ്ഥാപനങ്ങൾ ഇ. ഡി റെയ്ഡ് ചെയ്തിരുന്നു.

2023 ഏപ്രിൽ മുതൽ 2026 ജൂൺ വരെ ടി,​എം,​സി അക്കൗണ്ടുകളിൽ നിന്ന് ഏകദേശം 160 കോടി രൂപ കെയർവെൽ ഏവിയേഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലേക്കും അതുമായി ബന്ധപ്പെട്ട മറ്റൊരു കമ്പനിയിലേക്കും കൈമാറ്റം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. കെയർവെൽ ഏവിയേഷൻ കമ്പനി ഈ കാലയളവിൽ 829.6 മില്യൺ പുതിയ ഒരു അനുബന്ധ കമ്പനിക്ക് കൈമാറി. ഈ പണം ഉപയോഗിച്ച് വിമാനങ്ങളും അഗസ്റ്റ ഹെലികോപ്ടറും വാങ്ങി. ഈ വിമാനങ്ങൾ ടി.എം.സിക്ക് പാട്ടത്തിന് നൽകിയതായി ഇ.ഡി ആരോപിച്ചു. ഇവ വാങ്ങുന്നതിന് ഉപയോഗിച്ച ഫണ്ട് ടി.എം.സിയുടേതെന്നാണ് ആരോപണം. ഈ മുഴുവൻ ഇടപാടിന്റെയും യഥാർത്ഥ ഗുണഭോക്താക്കളുടെയും സാമ്പത്തിക തട്ടിപ്പിന്റെയും യഥാർത്ഥ ഉദ്ദേശ്യം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് ഇ.ഡി പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRINAMUL, TRINAMUL CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360