
ലക്‌നൗ: കാമുകിയെ കാണാൻ അതിർത്തി കടന്നെത്തിയ പാക് പൗരനെ ഇന്ത്യൻ സൈന്യം തിരിച്ചയച്ചത് വലിയ വാർത്തയായിരുന്നു.
വീണ്ടും അങ്ങനെയൊരു വാർത്തയാണ് വരുന്നത്. പക്ഷേ പ്രണയച്ചതിയിൽപ്പെട്ടു പോയെന്നു മാത്രം. കാമുകിയെ കാണാൻ പാക് അതിർത്തി കടന്നുപോയ ഇന്ത്യക്കാരൻ രണ്ടുവർഷമായി അവിടെ ജയിലിലായിട്ട്. ഉത്തർപ്രദേശ് അലിഗഢ് സ്വദേശിയായ ബാദൽ ബാബുവാണ് കാമുകി ചതിച്ചതോടെ ജയിലിലായത്.
ഡൽഹിയിൽ തയ്യൽക്കാരനായി ജോലി ചെയ്തിരുന്ന ബാദൽ ബാബു 2024ലാണ് ഫേസ്ബുക്കിലൂടെ പാക് സ്വദേശി സനയെ പരിചയപ്പെടുന്നത്. സൗഹൃദം പ്രണയമായി. 2024 ഓഗസ്റ്റിൽ ബാദൽ പാകിസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒക്‌ടോബർ 15ന് വിസയില്ലാതെ കടന്നു. പക്ഷേ, ബാദലിനെ സന തള്ളിപ്പറഞ്ഞു. തുടർന്ന് ബാദൽ പാകിസ്ഥാനിൽ കുടുങ്ങി. ആടുകളെ മേയ്ച്ച്
ജീവിച്ച ബാദലിന്റെ സംസാര ശൈലിയിൽ സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് അറസ്റ്റിലാകുകയായിരുന്നു. നിലവിൽ ലാഹോറിലെ കോട്ട് ലഖ്പത് ജയിലിൽ കഴിയുന്ന ബാദൽ ബാബുവിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. ഇതാവശ്യപ്പെട്ട് അലിഗഢ് എം.പി സതീഷ് ഗൗതം വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |