
ന്യൂഡൽഹി: ഡൽഹി സർവകലാശാലയിലെ ഹോസ്‌റ്റൽ സൗകര്യങ്ങളുടെ അഭാവം മൂലം വിദ്യാർത്ഥികൾ സ്വകാര്യ പി.ജി ഹോസ്‌റ്റലുകളുടെ ചൂഷണത്തിന് വിധേയമാകുന്നുണ്ടെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി. കാലപഴക്കം ചെന്നതും അനധികൃതമായി പ്രവർത്തിക്കുന്നതുമായ കെട്ടിടങ്ങളാണ് വിദ്യാർത്ഥികൾക്ക് പി.ജി സൗകര്യമൊരുക്കുന്നത്. ഇതാണ് ഡൽഹി സത്യനികേതനിലെ അപകടത്തിന് വഴി തെളിച്ചതെന്നും എം.എ.ബേബി പറഞ്ഞു. സത്യനികേതനിലെ ദുരന്തത്തിന് കാരണക്കാരായവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സംസ്ഥാന സർക്കാരും ബന്ധപ്പെട്ട അധികൃതരും സ്വീകരിക്കണം. ഡൽഹി സർവകലാശാല അടക്കമുള്ള കലാലയങ്ങളിൽ മതിയായ ഹോസ്‌റ്റൽ സൗകര്യം ഉറപ്പുവരുത്തണമെന്നും ബേബി ആവശ്യപ്പെട്ടു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |