SignIn
Kerala Kaumudi Online
Monday, 07 September 2026 1.18 AM IST

ഡൽഹി ദുരന്തം: അനുശോചിച്ച് പ്രധാനമന്ത്രിയും രാഹുലും

s

ന്യൂഡൽഹി: സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും അദ്ദേഹം എക്‌സിൽ കുറിച്ചു. സത്യ നികേതനിലെ അപകടം അങ്ങേയറ്റം ഹൃദയഭേദകവും ആശങ്കാജനകവുമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.

കോളേജുകളിലും സർവകലാശാലകളിലും ഹോസ്റ്റലുകളില്ലാത്തതിനാലാണ് വിദ്യാർത്ഥികൾക്ക് അസൗകര്യം നിറഞ്ഞ പി‌ജി താമസ സൗകര്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നത്. മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിൽ താമസിക്കാൻ വിദ്യാർത്ഥികൾ നിർബന്ധിതരാകുന്നു. ഓരോ വിദ്യാർത്ഥിയുടെയും ജീവൻ വിലപ്പെട്ടതാണ്. സംഭവത്തിൽ അനുശോചിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് ഉറപ്പുനൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LATESTNEWS, DELHI, BUILDING COLLAPSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360