SignIn
Kerala Kaumudi Online
Tuesday, 20 October 2026 1.29 AM IST

ജയലളിതയുടെ സമാധിയിൽ നിരാഹാരത്തിന് സുനിത

jayalalitha

കൊച്ചി: തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യം പരിഗണിക്കാത്തതിനെതിരെ ചെന്നൈ മറീന ബീച്ചിലെ സമാധിയിൽ മരണം വരെ നിരാഹാരസമരം നടത്തുമെന്ന് മകളാണെന്ന് അവകാശപ്പെടുന്ന സുനിത വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പത്തു വർഷമായി പൊലീസ് മുതൽ രാഷ്ട്രപതിക്ക് വരെ നൽകിയ ഹർജികളിൽ നടപടിയുണ്ടായില്ല.

ജയലളിത വിളിപ്പിച്ചതുപ്രകാരം 2016സെപ്തംബർ 22നാണ് താൻ പോയസ് ഗാർഡനിലെത്തിയത്. നിലത്തുകിടക്കുകയായിരുന്നു ജയലളിത. ശശികല, ദനികരൻ, ഇളവരശി, എടപ്പാടി പളനിസാമി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. ജയലളിതയെ കൊലപ്പെടുത്തിയെന്നാണ് സംശയം. തമിഴ്നാട് മുഖ്യമന്ത്രി, പ്രധാനമന്ത്രി, കേന്ദ്രആഭ്യന്തരമന്ത്രി തുടങ്ങിയവർക്ക് നൽകിയ നിവേദനങ്ങളിലും നടപടികളുണ്ടായില്ല. തന്റെ രക്തം ശേഖരിച്ചെങ്കിലും ഡി.എൻ.എ ടെസ്‌റ്റ് നടത്തിയതായി അറിവില്ല. മകളെന്ന് വെളിപ്പെടുത്തിയതിനാൽ ഭീഷണിയുണ്ട്. ജയലളിതയാണ് തന്നെ കേരളത്തിൽ ഒരാളെ ഏല്പിച്ചത്. മുഖ്യമന്ത്രി വിജയ്‌യെ നേരിൽക്കാണാൻ ശ്രമിക്കുന്നതായും തൃശൂരിൽ താമസിക്കുന്ന സുനിതപറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JAYALALITHA, LATESTNEWS, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360