
ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കാനുള്ള നീക്കത്തിന് വേഗം കൂട്ടി ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ). പരീക്ഷാ കേന്ദ്രങ്ങൾ കണ്ടെത്താൻ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷന്റെ (എ.ഐ.സി.ടി.ഇ) സഹായം തേടി.
സർക്കാർ എൻജിനിയറിംഗ് കോളേജുകൾ, പോളിടെക്നിക്കുകൾ, സർവകലാശാലാ വകുപ്പുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ കമ്പ്യൂട്ടറുകൾ, നെറ്റ് വർക്ക് സൗകര്യം, ഇന്റർനെറ്റ്, വൈദ്യുതി ബാക്കപ്പ്, സി.സി ടിവി സംവിധാനങ്ങൾ എന്നിവയുടെ വിവരങ്ങളാണ് എ.ഐ.സി.ടി.ഇ ശേഖരിക്കുന്നത്. സെപ്തംബർ 15-നകം വിവരങ്ങൾ സമർപ്പിക്കണമെന്നാണ് നിർദേശം. ലഭിക്കുന്ന വിവരങ്ങൾ എൻ.ടി.എ പരിശോധിച്ച് സ്ഥിരം പരീക്ഷാ കേന്ദ്രങ്ങളുടെ ശൃംഖല വികസിപ്പിക്കും.
ചോദ്യപേപ്പർ ചോർച്ചയും ക്രക്കേടുകളും ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് പരീക്ഷാ സംവിധാനം അടിമുടി മാറ്റാനുള്ള നീക്കം. 2027 മുതൽ നീറ്റ് യു.ജി കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുന്നത് കേന്ദ്രം പരിഗണിക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനം വിദഗ്ദ്ധ സമിതിയുടെ ശുപാർശ പ്രകാരമാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |