SignIn
Kerala Kaumudi Online
Friday, 04 September 2026 2.32 AM IST

പാറ്റയും പിള‌ർന്നു

e

സി.ജെ.പി - ഡിയുമായി മനീഷ് ബ്രഹ്മഭട്ട്

ന്യൂഡൽഹി: ജന്തർ മന്ദർ സമരത്തിലൂടെ യുവജനങ്ങൾക്കിടയിൽ ചലനമുണ്ടാക്കിയ കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) പിളർന്നു. ഗുജറാത്തിലെ മനീഷ് ബ്രഹ്മഭട്ടിന്റെ നേതൃത്വത്തിൽ വിമതർ കോക്രോച്ച് ജനത പാർട്ടി - ഡെമോക്രാറ്റിക് (സി.ജെ.പി- ഡി) രൂപീകരിച്ചു.

സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മനീഷ് ഇന്നലെ ഡൽഹിയിൽ ഉയർത്തിയത്. സി.ജെ.പിയെ ദീപ്കെയും സംഘവും കേജ്‌രിവാളിന്റെ തൊഴുത്തിൽ കെട്ടി. ആം ആദ്മിയുടെ രാഷ്ട്രീയ താത്പര്യത്തിനായി പാർട്ടിയെ ദീപ്കെ വിറ്റു. ആം ആദ്മിയിൽ പ്രവർത്തിച്ചിരുന്നവരാണ് സി.ജെ.പി നേതൃനിരയിലുള്ള 8 പേർ. ബി.ജെ.പിയെ എതിർക്കുന്നതിൽ മാത്രമാണ് അവർക്ക് താത്പര്യം. യുവജനങ്ങൾ വിയർപ്പും രക്തവും നൽകി വളർത്തിയെടുത്ത പ്രസ്ഥാനമാണ്. അവരുടെ വിഷയങ്ങൾ ഏറ്റെടുക്കുന്നില്ല. ജനാധിപത്യത്തിലൂന്നിയ ടീമിനെ വാർത്തെടുക്കുമെന്നും മനീഷ് പറഞ്ഞു

പാർട്ടിയിൽ അംഗത്വമെടുക്കാൻ 7863018064 എന്ന വാട്സാപ്പ് നമ്പരും പുറത്തിറക്കി. ആഗസ്റ്റിൽ മഹാരാഷ്ട്ര സാംഭാജി നഗറിലെ ദീപ്കെയുടെ വീടിനു മുന്നിൽ മനീഷ് പ്രതിഷേധിച്ചിരുന്നു. അടിത്തട്ടിലെ പ്രവർത്തകരെ കോർ ടീമിൽ നിന്ന് ഒഴിവാക്കുന്നുവെന്നായിരുന്നു ആരോപണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360