SignIn
Kerala Kaumudi Online
Monday, 02 November 2026 2.38 AM IST

കേരളത്തിലെ ടാലന്റ് പൂൾ നേട്ടമാക്കണം: മുഖ്യമന്ത്രി

keralapiravi

ന്യൂഡൽഹി: വലിയ ടാലൻ്റ് പൂൾ ഉള്ള ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണെന്നും അത് ലോകത്തിന് മുന്നിൽ നേട്ടമാക്കി മാറ്റണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ന്യൂഡൽഹി കേരള ഹൗസിൽ സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വിദൂര ഗ്രാമങ്ങളിൽപോലും വിവിധ മേഖലയിൽ പ്രഗത്ഭരായവരെ കാണാനാകും. ലോകത്തിന് മുന്നിൽ അഭിമാനത്തോടെ അവതരിപ്പിക്കാൻ പറ്റിയ ടാലന്റ് പൂൾ നമുക്കുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം എന്നിവയിൽ കേരളത്തെ ലോകത്തിന്റെ ഡസ്റ്റിനേഷൻ പോയന്റാക്കി മാറ്റും. വൈദ്യുതി മന്ത്രി സണ്ണി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി ജി. ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ടി.സിദ്ദിഖ്, എം ലിജു എന്നിവർക്കു പുറമേ, എൻ .കെ പ്രേമചന്ദ്രൻ എം.പി, ഫൈസൽ ബാബു, കേരള ഹൗസ് കൺട്രോളർ എ.എസ് ഹരികുമാർ, രാഹുൽ കെ ജയ്‌സ്വർ, മുഹമ്മദ് കുഞ്ഞി, പ്രതീഷ് ഡി.മണി, രതീഷ് ജോൺ , ബാബു പണിക്കർ, ടോണി കണ്ണമ്പുഴ, പി.വി മാത്യൂ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360