SignIn
Kerala Kaumudi Online
Sunday, 01 November 2026 2.31 PM IST

ഇന്ത്യയുടെ ലോക റെക്കോർഡിനൊപ്പം പാകിസ്ഥാനും; ത്രിരാഷ്‌ട്ര പരമ്പരയിൽ ആവേശജയം

fakhar-zaman
ഫഖർ സമാൻ, മുഹമ്മദ് റിസ്വാൻ

ലാഹോർ: ശ്രീലങ്കയെ മൂന്ന് വിക്കറ്റിന് തോൽപിച്ച് ഏകദിന ത്രിരാഷ്‌ട്ര പരമ്പര കിരീടം സ്വന്തമാക്കി പാകിസ്ഥാൻ. ശനിയാഴ്‌ച ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ 326 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 48.3 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 331 റൺസ് നേടി. ഇതോടെ ഏകദിന ഫൈനലിലെ ഏറ്റവും ഉയർന്ന വിജയകരമായ റൺചേസ് എന്ന ഇന്ത്യയുടെ ലോക റെക്കോർഡിനൊപ്പമെത്തിയിരിക്കുകയാണ് പാകിസ്ഥാൻ.

2002ലെ നാറ്റ്‌വെസ്റ്റ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയ 326 റണസിന്റെ റെക്കോർഡാണ് പാകിസ്ഥാൻ ആവർത്തിച്ചത്. 99 പന്തിൽ 127 റൺസ് നേടിയ ഫഖർ സമാനാണ് പാകിസ്ഥാന്റെ വിജയശില്‌പി. 11 ഫോറും ആറ് സിക്‌സറും ഉൾപ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. സാദ്‌ ബെയ്‌ഗ് 74 റൺസുമായി മികച്ച പിന്തുണ നൽകി. മൂന്നാം വിക്കറ്റിൽ ഇരുവരും 149 റൺസ് കൂട്ടിച്ചേർത്തു.

തുടർന്ന് ഹസൻ നവാസും അറഫാത്ത് മിൻഹാസും ആറാം വിക്കറ്റിൽ 94 റൺസ് ചേർത്ത് വിജയപ്രതീക്ഷ നിലനിർത്തി. 31 പന്തിൽ 61 റൺസെടുത്ത മിൻഹാസും മത്സരത്തിലെ നിർണായകസാന്നിദ്ധ്യമായി. നവാസ് 37 റൺസുമായി പുറത്താകാതെ നിന്നു. അവസാന ഘട്ടത്തിൽ ക്യാപ്‌റ്റൻ ഷഹീൻ അഫ്രീദി സിക്‌സറിലൂടെ വിജയം ഉറപ്പിച്ചു. നേരത്തെ കമിന്ദു മെൻഡിസിന്റെ കന്നി ഏകദിന സെഞ്ചുറിയുടെ കരുത്തിൽ ശ്രീലങ്ക എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 325 റണസെടുത്തിരുന്നു.

English Summary

Pakistan defeated Sri Lanka by three wickets in the ODI tri-series final in Lahore, chasing 326 runs to equal India's world record for the highest successful run chase in an ODI final. Fakhar Zaman starred with 127 off 99 balls, guiding Pakistan to the title with nine balls to spare.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PAKISTAN CRICKET, INDIAS WORLD RECORD, ODI FINAL, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360