
മോസ്കോ: തലസ്ഥാനമായ മോസ്കോയിൽ ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്ന് യു.എസിൽ നിന്ന് വിവരം ലഭിച്ചതോടെ അതീവ ജാഗ്രതയിൽ റഷ്യ. അനുയോജ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് റഷ്യയുടെ സുരക്ഷാ ഏജൻസിയായ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്.എസ്.ബി) പറഞ്ഞു.
മോസ്കോയിലെ സാരിറ്റ്സിനോ മ്യൂസിയം റിസർവിൽ വൻ നാശനഷ്ടം ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന ശക്തമായ സൂചന തങ്ങൾക്ക് ലഭിച്ചെന്നും റഷ്യൻ അധികാരികളുമായി ഏകോപനം നടത്തിവരികയാണെന്നും മോസ്കോയിലെ യു.എസ് എംബസി പ്രതികരിച്ചു. മോസ്കോയുടെ തെക്ക് ഭാഗത്തുള്ള, മ്യൂസിയവും പാർക്കും ഉൾപ്പെടുന്ന സാരിറ്റ്സിനോ മ്യൂസിയം റിസർവ് താത്കാലിമായി അടച്ചു.
2024 മാർച്ചിൽ, മോസ്കോയിൽ ആക്രമണം നടത്താൻ തീവ്രവാദികൾക്ക് പദ്ധതിയുണ്ടെന്ന് യു.എസ് മുന്നറിയിപ്പ് നൽകിയിരുന്നു. ദിവസങ്ങൾക്ക് ശേഷം, മോസ്കോയ്ക്ക് പുറത്തുള്ള ക്രോക്കസ് കൺസേർട്ട് ഹാളിൽ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ 140 ലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |