
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ 27 ഇന്ത്യൻ നാവികരുമായി സഞ്ചരിച്ച കപ്പലിന് നേരെ ഇറാൻ ആക്രമണം. ഒമാൻ തീരത്ത് വച്ച് പനാമ പതാക വഹിക്കുന്ന എം.ടി ലൂയി - 1 എണ്ണ ടാങ്കറാണ് ആക്രമിക്കപ്പെട്ടത്. ജീവനക്കാർ സുരക്ഷിതരാണ്. ചെറു ബോട്ടിലെത്തിയ ഇറാൻ സൈന്യം കപ്പലിന്റെ താഴെ രണ്ട് മാഗ്നറ്റിക് ലിംപെറ്റ് മൈനുകൾ ഘടിപ്പിച്ച ശേഷം കടന്നുകളഞ്ഞു. മൈനുകൾ പൊട്ടിത്തെറിച്ചതോടെ കപ്പലിന്റെ എൻജിൻ റൂമിൽ തീപിടിത്തമുണ്ടായി. തീ നിയന്ത്രണ വിധേയമാക്കി യാത്ര തുടരാനായി. അതേ സമയം, യു.എസുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള പരോക്ഷ ചർച്ചകൾക്കായി ഇറാൻ സംഘം ഖത്തറിലെ ദോഹയിലെത്തി. യു.എസുമായി നേരിട്ട് ചർച്ചയ്ക്ക് നിലവിൽ പദ്ധതിയില്ലെന്ന് ഇറാൻ പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |