SignIn
Kerala Kaumudi Online
Thursday, 05 November 2026 2.07 AM IST

ഫോം 6ലെ ഡിക്ലറേഷൻ തിര.കമ്മിഷൻ ഒഴിവാക്കി

e

ന്യൂഡൽഹി: കന്നി വോട്ടർമാരെ ചേർക്കാനുള്ള ഫോം 6ൽ എസ്.ഐ.ആറിനു വേണ്ടിയുള്ള ഡിക്ലറേഷൻ ഉൾപ്പെടുത്തിയത് തിരഞ്ഞെടുപ്പ് കമ്മിഷൻ ഒടുവിൽ ഒഴിവാക്കി. ഇത് വൈബ് സൈറ്റിൽ പ്രത്യേകം ലഭ്യമാക്കി. എസ്.ഐ.ആറിന് തുടർന്നും ഇത് ആവശ്യമാണ്.

"മാതാപിതാക്കളുടെ പേര് അവസാനത്തെ എസ്.ഐ.ആർ പട്ടികയിൽ ഉണ്ടായിരുന്നോ?"എന്നതാണ് ഫോം 6ൽ ഡിക്ലറേഷനായി ആവശ്യപ്പെട്ടിരുന്നത്. പുതിയ വോട്ട‌ർമാരെ ചേർക്കാനുള്ള ഫോം 6ൽ മാറ്റംവരുത്തിയതിൽ തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിംഗ് സന്ധു,വിവേക് ജോഷി എന്നിവ‌ർ എതി‌ർപ്പുന്നയിച്ചിരുന്നു. ഭേദഗതിക്ക് കേന്ദ്രസർക്കാരിനു മാത്രമാണ് അധികാരമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഭിന്നത പുറത്തുവന്നതോടെ രൂക്ഷമായ ആക്രമണമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. വിവാദം കടുത്തതോടെ,​ഫോം 6ൽ ഭേദഗതി വരുത്തിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഓൺലൈനിലെ ഫോം 6നൊപ്പം ഡിക്ലറേഷൻ ഫോമും കാണുമ്പോൾ ഭേദഗതിയാണെന്ന് തോന്നുന്ന സാഹചര്യമുണ്ട്. അതിനാൽ ഫോം 6ഉം, ഡിക്ലറേഷനും പ്രത്യേകമായി സൈറ്റിൽ ലഭ്യമാക്കുമെന്ന് അറിയിക്കുകയും ചെയ്തു. ഇതാണ് ഇപ്പോൾ നടപ്പാക്കിയത്.

ആശങ്കപ്പെടേണ്ടെന്ന്

സുപ്രീംകോടതി

എസ്.ഐ.ആറിൽ ഫോം 6 പൂരിപ്പിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട് ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ഡൽഹി എസ്.ഐ.ആറിൽ ഫോം 6 ചട്ടവിരുദ്ധമായി ഉപയോഗിക്കുന്നുവെന്ന പൊതുതാത്പര്യഹർജികൾ പരിഗണിക്കവെയാണിത്. വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടവരെ ഉൾപ്പെടുത്താൻ ഫോം 6 ഉപയോഗിക്കാവുന്നതാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞദിവസം വ്യക്തത വരുത്തിയത് ഹർജിക്കാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രോസിക്യൂഷൻ നടപടിയുണ്ടാകില്ലെന്നാണ് കമ്മിഷൻ പറയുന്നതെന്നും ചൂണ്ടിക്കാട്ടി. മുൻപൊരിക്കലും വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടില്ലെന്ന് പ്രഖ്യാപിക്കാൻ കമ്മിഷൻ നിർബന്ധം പിടിക്കുന്നു. ജനപ്രാതിനിധ്യ നിയമപ്രകാരം വ്യാജ ഡിക്ലറേഷൻ നൽകുന്നത് ഒരു വർഷം തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ഹർജിയിൽ അറിയിച്ചു. പ്രത്യേക ഹർജി സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിർദ്ദേശിച്ചു. നവംബർ 19ന് പരിഗണിക്കും.

നിയമപരിരക്ഷയിൽ

വീണ്ടും നോട്ടീസ്

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ,തിരഞ്ഞെടുപ്പ് കമ്മിഷണർമാർ എന്നിവർക്കുള്ള നിയമപരിരക്ഷയ്‌ക്കെതിരെ സമർപ്പിച്ച മറ്റൊരു ഹർജിയിൽ കൂടി നോട്ടീസ് അയക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. കേന്ദ്രസർക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും സത്യവാങ്മൂലം സമർപ്പിക്കണം. ആക്‌ടിവിസ്റ്റായ അഡ്വ. അരുൺ കുമാർ അഗ്രവാൾ സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി,​ വി.മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. ഒക്ടോബർ 13ന് അസോസിയേഷൻ ഫോ‌ർ ഡെമോക്രാറ്റിക് റിഫോംസ് സംഘടനയുടെ ഹർജിയിലും നോട്ടീസ് അയച്ചിരുന്നു. ഔദ്യോഗിക കൃത്യനി‌ർവഹണത്തിനിടെ ചെയ്യുന്ന പ്രവൃത്തികളുടെ പേരിൽ കമ്മിഷണർമാർക്കെതിരെ സിവിൽ,ക്രിമിനൽ കോടതി നടപടികൾ പാടില്ലെന്ന 2023ലെ കേന്ദ്ര നിയമത്തിലെ വ്യവസ്ഥയെയാണ് ചോദ്യംചെയ്യുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELECTION COMISION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360