SignIn
Kerala Kaumudi Online
Thursday, 05 November 2026 2.07 AM IST

ട്രെയിനിൽ ഉറങ്ങുന്നതിന് സമയനിയന്ത്രണം

READ ENGLISH VERSION
r

തിരുവനന്തപുരം:ട്രെയിനുകളിലെ സ്ളീപ്പർ കോച്ചുകളിൽ ലോവർ,മിഡിൽ ബർത്തുകളിൽ ഉറങ്ങുന്നതിന് സമയപരിധി കർശനമാക്കി.രാത്രി പത്തുമുതൽ രാവിലെ ആറുവരെയാണ് ലോവർ ബർത്തുകളിൽ ഉറങ്ങാൻ അനുമതിയുള്ളത്. എന്നാൽ രോഗികൾ,ഗർഭിണികൾ,ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് ഇതിൽ ഇളവുണ്ടാകും. അതേസമയം അപ്പർ ബർത്തിൽ പകൽ സമയത്ത് ഉറങ്ങുന്നതിന് നിയന്ത്രണമില്ല. മിഡിൽ,ലോവർ ബർത്തുകളിലാണ് നിയന്ത്രണം.

റെയിൽവേയുടെ സർക്കുലർ ചെന്നൈ ഹൈക്കോടതിയും ശരിവെച്ചു. ഒരുയാത്രക്കാരൻ നൽകിയ ഹർജിയിലാണ് നടപടി.ഇൗ സാഹചര്യത്തിലാണ് സർക്കുലർ കർശനമായി നടപ്പാക്കാനുള്ള റെയിൽവേയുടെ പുതിയ തീരുമാനമുണ്ടായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAIN JOURNEY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360