
പഞ്ചാബ് നിയമസഭയിലെ 117 സീറ്റിൽ 69 എണ്ണം (59%) ഉൾപ്പെടുന്ന മാൽവാ മേഖലയിലെ സിംഗ്രൂരിൽ നിന്നാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രചാരണത്തിന് തുടക്കം കുറിച്ചത് (മാജ മേഖല-25 സീറ്റ്, ദൊവാബ-23 സീറ്റ്). 2022ൽ ജയിച്ച ആംആദ്‌മി പാർട്ടി ഇവിടെ 66 സീറ്റ് നേടി. മൂന്ന് ദശകമായി പഞ്ചാബ് മുഖ്യമന്ത്രിമാരും മാൽവ മേഖലയിൽ നിന്നാണ്. സിംഗ്രൂരിന് പുറമെ ബട്ടിൻഡ, പാട്യാല, ലുധിയാന, മാൻസ, ഫരീദ്‌കോട്ട്, മോഗ, ഫെറോസ്‌പൂർ എന്നീ സ്ഥലങ്ങളും മേഖലയിൽ ഉൾപ്പെടുന്നു. മയക്കുമരുന്ന് മാഫിയ അഴിഞ്ഞാടുന്ന മേഖലയായതിനാൽ സിംഗ്രൂർ പ്രതിഷേധങ്ങളുടെ വേദിയുമാണ്. അടുത്ത കാലത്ത് നടന്ന തിരഞ്ഞെടുപ്പുകളെ ചൂടുപിടിപ്പിച്ച മയക്കുമരുന്ന് വിവാദം ഇക്കുറി ഭഗവന്ത് സിംഗ് മൻ സർക്കാരിനും വെല്ലുവിളിയാണ്.
ഐക്യസന്ദേശവുമായി റാലി
അദ്ധ്യക്ഷ പദം ഏറ്റെടുത്ത ശേഷം മുൻ ഹോക്കി താരം പർഗത് സിംഗ് നടത്തിയ ആദ്യ പരിപാടി ഐക്യസന്ദേശവുമുയർത്തി. ഭിന്നിപ്പിലായിരുന്ന മുൻ അദ്ധ്യക്ഷൻ അമരന്ദീർ സിംഗ് രാജ വാറിംഗ്, മുൻ മുഖ്യമന്ത്രി ചരൻജിത് സിംഗ് ചന്നി, പ്രതിപക്ഷ നേതാവ് പ്രതാപ് സിംഗ് ബാജ്‌വ തുടങ്ങിയ നേതാക്കളെ ഒന്നിച്ച് വേദിയിലെത്തിച്ചു. തിരഞ്ഞെടുപ്പ് പ്രാധാന്യം കണക്കിലെടുത്ത് രാഹുലിനൊപ്പം അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |