SignIn
Kerala Kaumudi Online
Thursday, 05 November 2026 2.38 AM IST

രണ്ടിലധികം കുട്ടികളുള്ളത് കുറ്റമല്ല: സുപ്രീംകോടതി

d

ന്യൂഡൽഹി: രാജ്യത്തെ പ്രത്യുത്പാദന നിരക്ക് കുറഞ്ഞുവരുന്ന സാഹചര്യത്തിൽ രണ്ടിലധികം കുട്ടികളുള്ളത് കുറ്രകരമാക്കുന്ന നിയമങ്ങൾക്ക് പ്രസക്തി നഷ്‌ടപ്പെട്ടെന്ന് സുപ്രീംകോടതി. അത്തരം നിയമങ്ങളുടെ സാധുത ശരിവച്ച മുൻകാല വിധികൾ പുനഃപരിശോധിക്കേണ്ടതാണെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. തദ്ദേശ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് രണ്ടിലധികം കുട്ടികളുള്ളവരെ വിലക്കി ഹരിയാന പഞ്ചായത്തീ രാജ് നിയമത്തിൽ വ്യവസ്ഥ കൊണ്ടുവന്നിരുന്നു. അതിന്റെ ഭരണഘടനാ സാധുത ശരിവച്ച 2003ലെ മൂന്നംഗ ബെഞ്ചിന്റെ വിധിക്കെതിരെ സമർപ്പിച്ച ഹർജികൾ വിശാലബെഞ്ചിലേക്ക് അയച്ചുകൊണ്ടാണ് നിലപാട്. പ്രത്യുത്പാദന നിരക്ക് കുറയുന്നത് ഭാവിയിൽ ജനസംഖ്യാ ഘടനയിൽ വലിയ മാറ്റങ്ങൾക്ക് വഴിവയ്‌ക്കും. വയോജനങ്ങളുടെ എണ്ണം കൂടും. തൊഴിലെടുക്കാൻ പ്രാപ്തിയുള്ളവരുടെ അനുപാതം കുറയും. ജനസംഖ്യാപരമായ മാറ്റങ്ങൾ ശ്രദ്ധിക്കാൻ നാം പരാജയപ്പെട്ടാൽ,ഇന്ത്യ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും കോടതി കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360