SignIn
Kerala Kaumudi Online
Thursday, 05 November 2026 2.18 AM IST

ക്ഷേമപദ്ധതികൾക്ക് വോട്ടർ ഐ.ഡി രേഖയാക്കുന്നു ആധാർ ഒഴിവാക്കും

id

ന്യൂഡൽഹി: വോട്ടർ ഐ.ഡിയെ കേന്ദ്ര ക്ഷേമപദ്ധതി ആനുകൂല്യം കിട്ടാനുള്ള തിരിച്ചറിയൽ രേഖയാക്കാൻ നീക്കം. ആധാറിന് പകരമാണിത്. ബയോമെട്രിക് പരിശോധനയും കൊണ്ടുവരും.

വ്യാജ ആധാർ വ്യാപകമായ സാഹചര്യത്തിലാണ് മാറ്റം കൊണ്ടുവരുന്നതെന്ന് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രി രാജീവ് രഞ്ജൻ സിംഗാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. പീപ്പിൾസ് പ്ലാൻ ക്യാമ്പയിൻ ദേശീയ ശില്പശാലയായിരുന്നു വേദി. എന്നാൽ, ഏതൊക്കെ പദ്ധതികൾക്ക് ബാധകമാകുമെന്നും എപ്പോൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞില്ല.

പഞ്ചായത്തീരാജ് മന്ത്രാലയമാകും ആദ്യം നടപ്പാക്കുക. മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പിന്റെ വിവിധ പദ്ധതികളിൽ ആധാാറാണ് നിലവിൽ തിരിച്ചറിയൽ രേഖ. പി.എം കിസാൻ, ഗ്രാമീണ ഭവനപദ്ധതി, സാമൂഹ്യ പെൻഷനുകൾ തുടങ്ങിയവയിലും ആധാർ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് പണം കൈമാറുന്നത്.

എസ്.ഐ.ആറിനെച്ചൊല്ലി രാജ്യത്ത് കടുത്ത എതിർപ്പ് നിലനിൽക്കെയാണ് പുതിയ പ്രഖ്യാപനം. വിവിധ സംസ്ഥാനങ്ങളിൽ ലക്ഷങ്ങളാണ് വോട്ടർ പട്ടികയിൽ നിന്ന് പുറത്തായത്. വോട്ടർ ഐ.ഡി രേഖയാകുന്നതോടെ ഇവർക്ക് ക്ഷേമാനുകൂല്യങ്ങൾ നിഷേധിക്കപ്പെടുമോ എന്നാണ് ആശങ്ക.

എതിർത്ത് സി.പി.എം

ക്ഷേമപദ്ധതികൾക്ക് വോട്ടർ ഐ.ഡി നിർബന്ധമാക്കാനുള്ള നീക്കത്തെ സി.പി.എം അപലപിച്ചു. ബയോമെട്രിക് പരിശോധനയിലെ സാങ്കേതിക തകരാർ മൂലം ഗ്രാമീണ തൊഴിലാളികൾക്കും വയോധികർക്കും ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടാം. എസ്.ഐ.ആറിലൂടെ പുറത്തായവർക്ക് ക്ഷേമാനുകൂല്യം നിഷേധിക്കാനുള്ള നീക്കമാണ്. തീരുമാനം പിൻവലിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360