SignIn
Kerala Kaumudi Online
Saturday, 04 July 2026 10.16 PM IST

നേതാക്കൾക്ക് വഴിലിറങ്ങി നടക്കാൻ പോലും വയ്യ,​ ഫൈവ്സ്റ്റാർ സംസ്കാരം ഉപേക്ഷിക്കാതെ കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് ഗുലാംനബി ആസാദ്

congress-

ന്യൂഡൽഹി : കോൺഗ്രസ് പാർട്ടിക്ക് പുതിയ അദ്ധ്യക്ഷനെ ഉടൻ തിരഞ്ഞെടുക്കുമെന്ന വാർത്തകൾക്ക് പിന്നാലെ നേതൃത്വത്തിനെതിരെ വീണ്ടും വിമർശനവുമായി മുതിർന്ന നേതാവ് ഗുലാംനബി ആസാദ്.. നേതാക്കൾക്ക് വഴിയിലിറങ്ങി നടക്കാൻ പോലും ബുദ്ധിമുട്ടാണെന്നും ഫൈവ് സ്റ്റാർ സംസ്കാരം ഉപേക്ഷിക്കാതെ കോൺഗ്രസ് രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. മത്സരിക്കാൻ ടിക്കറ്റ് കിട്ടിയാൽ ഫൈവ് സ്റ്റാർ ഹോട്ടൽ ബുക്ക് ചെയ്യുകയാണ് നേതാക്കൾ ആദ്യം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു... താഴേതട്ടിലെ ബന്ധങ്ങൾ കോൺ​ഗ്രസിന് നഷ്ടപ്പെട്ടു എന്നും ഗുലാംനബി ആസാദ് പറഞ്ഞു..

നേരത്തെ മറ്റൊരു മുതിർന്ന നേതാവ് കപിൽ സിബലും നേതൃത്വത്തിനെതിരെ രംഗത്ത് വന്നിരുന്നു. രാജ്യത്ത് ബിജെപിക്കെതിരായ ക്രിയാത്മക പ്രതിപക്ഷമല്ല കോൺഗ്രസെന്ന് കപിൽ സിബൽ വിമർശിച്ചു. സോണിയ ഗാന്ധിക്ക് പാർട്ടിയെ വേണ്ട വിധം ചലിപ്പിക്കാനാകുമോയെന്ന് സംശയമാണ്. നേതൃമാറ്റത്തിൽ ഇനി പ്രതികരിക്കേണ്ടത് നേതൃത്വമാണ്. സാധാരണ പാർട്ടി പ്രവർത്തകരുടെ വികാരമാണ് താൻ പങ്കുവയ്ക്കുന്നതെന്നും കപിൽ സിബൽ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, CONGRESS, GULAM NABI AZAD, AICC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360