
2,700 കിലോ ചേരുവകളോടെ ക്രിസ്മസ് രുചിക്കൂട്ട്
കോട്ടയം ലുലുമാളിൽ ഗ്രാൻഡ് കേക്ക് മിക്സിംഗ്
കോട്ടയം: ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം ലുലുമാളിൽ ഗ്രാൻഡ് കേക്ക് മിക്സിംഗ് ചടങ്ങ് സംഘടിപ്പിച്ചു. പ്ളം കേക്കുകൾക്കായുള്ള മിശ്രിതം തയ്യാറാക്കാൻ 2,700 കിലോഗ്രാം ചേരുവകളാണ് ഉപയോഗിച്ചത്. ഡ്രൈ ഫ്രൂട്ട്സ്, റിച്ച് ഫ്രൂട്ട്സ്, നട്ട്സ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുൾപ്പെടെ 25-ഓളം ചേരുവകളാണ് മിക്സിംഗിൽ ഉൾപ്പെടുത്തി. അത്തിപ്പഴം, ഉണക്കമുന്തിരി, കശുവണ്ടി, ഈന്തപ്പഴം, കാൻഡിഡ് ചെറി, ടൂട്ടി ഫ്രൂട്ടി, ഓറഞ്ച് പീൽ, ജിഞ്ചർ പീൽ തുടങ്ങിയവ ഫ്രഷ് മുന്തിരിപ്പഴച്ചാറിൽ കുതിർത്ത ശേഷമാണ് മിശ്രിതം തയ്യാറാക്കിയത്. ആൽക്കഹോൾ രഹിതമായ മിശ്രിതത്തിൽ നിന്ന് 15,000 പ്ളം കേക്കുകൾ തയ്യാറാക്കും. റിച്ച് പ്ലം, പ്രീമിയം, ഷുഗർലെസ് എന്നിങ്ങനെ 19 വ്യത്യസ്ത രുചികളിലുള്ള പ്ലം കേക്കുകൾ ക്രിസ്മസ് സീസണിൽ കോട്ടയം ലുലു ഹൈപ്പർമാർക്കറ്റിൽ ലഭ്യമാകും. ചലച്ചിത്ര താരങ്ങളായ ഹേമന്ത് മേനോനും രമ്യാ പണിക്കറും ചടങ്ങിൽ മുഖ്യാതിഥികളായി. ലുലു റീജിയണൽ ഡയറക്ടർ ഇ.വി രാജേഷ്, റീജിയണൽ മാനേജർമാരായ ശ്രീലേഷ് ശശിധരൻ, എൽ. എസ് ബിജു , കോട്ടയം ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ നിഖിൻ ജോസഫ്, മാൾ മാനേജർ പ്രിൻസ് ഫിലിപ്പ് എന്നിവർ സന്നിഹിതരായി.
ഫോട്ടോകാപ്ഷൻ: കോട്ടയം ലുലുമാളിൽ നടന്ന ഗ്രാന്റ് കേക്ക് മിക്സിങ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |