SignIn
Kerala Kaumudi Online
Friday, 02 October 2026 2.29 PM IST

'രോഹിത്ത് ടീമിലുണ്ടാകരുത് എന്ന നിലപാടിൽ അഗാർക്കർക്ക് ഇപ്പോൾ ഖേദമുണ്ടാകും', വിമർശിച്ച് മുൻ ഇന്ത്യൻ താരം

rohit-agarkar
രോഹിത്ത് ശർമ്മ,​ അജിത്ത് അഗാർക്കർ

മുംബയ്: മുതിർന്ന ഇന്ത്യൻ ക്രിക്കറ്റ് താരവും മുൻ നായകനുമായ രോഹിത്ത് ശർമ്മ കഴിഞ്ഞദിവസം വെസ്റ്റ് ഇൻഡീസുമായുള്ള മത്സരത്തിൽ സെഞ്ച്വറി നേടിയിരുന്നു. നായകൻ ഗില്ലുമൊത്ത് 255 റൺസ് കൂട്ടുകെട്ടും ഒപ്പം നേടിയ ശേഷമാണ് താരം ഔട്ടായത്. നിലവിൽ ഏകദിന ക്രിക്കറ്റിൽ മാത്രം തുടരുന്ന താരം നേരത്തെ ഇംഗ്‌ളണ്ടിനെതിരായ പരമ്പരയിലെ മത്സരത്തിൽ138 റൺസ് നേടി തീപ്പൊരി ഫോമിലാണെന്നും തെളിയിച്ചിരുന്നു. രോഹിത്തിന്റെ അടുത്തിടെയുള്ള ഫോം ചൂണ്ടിക്കാട്ടി ഇന്ത്യൻ ടീമിൽ നിന്നും താരത്തെ പുറത്താക്കാനുള്ള ഇന്ത്യൻ മുഖ്യ സെലക്‌ടർ അജിത്ത് അഗാർക്കറുടെ താൽപര്യത്തെ വിമർശിക്കുകയാണ് മുൻ ഇന്ത്യൻ താരം സടഗൊപ്പൻ രമേശ്.

ബിസിസിഐ മുഖ്യ സെലക്‌ടറായുള്ള അഗാ‌ർക്കറുടെ കാലാവധി അടുത്തിടെ പൂർത്തിയാകാനിരിക്കെയാണ് രമേശ് അദ്ദേഹത്തെ വിമ‌ർശിച്ചത്. ഇംഗ്‌ളണ്ട് പരമ്പര രോഹിത്തിന്റെ അവസാന ഏകദിന പരമ്പരയാകും എന്ന് ഇടയ്‌‌ക്ക് വാർത്ത വന്നിരുന്നു. എന്നാൽ ഇക്കാര്യം ബിസിസിഐ തള്ളിയിരുന്നു. സെലക്‌ടർമാർ തീരുമാനിക്കുംവരെ രോഹിത്ത് ഇന്ത്യൻ ടീമിന്റെ ഭാഗമാകും എന്നാണ് ബിസിസിഐ ഇതിനെക്കുറിച്ച് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഇംഗ്ളണ്ടിനെതിരായ മത്സരത്തിൽ താരം 138 റൺസ് നേടിയത്. ഇപ്പോൾ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഗുവാഹത്തിയിൽ നടന്ന രണ്ടാം മത്സരത്തിലും താരം സെഞ്ച്വറി നേടി. ഇതോടെയാണ് രമേശ്, അഗാർക്കറെ വിമർശിച്ചത്.

'അടുത്ത വർഷത്തെ ലോകകപ്പിൽ രോഹിത്ത് ഉണ്ടാകാൻ പാടില്ലെന്ന ഉറച്ച നിലപാടിലായിരുന്നു അഗാർക്കർ എന്നും. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ കരാർ പുതുക്കപ്പെടാത്തതെന്നും പറയപ്പെടുന്നു. പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് രോഹിത്ത് വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. 50 ഓവർ ഫീൽഡ് ചെയ്‌തശേഷം സെഞ്ച്വറി നേടാൻ പാകത്തിന് ബാറ്റ്‌ചെയ്യാൻ സാധിച്ചു എന്നത് അദ്ദേഹത്തിന്റെ മികച്ച കായികക്ഷമതയെയാണ് കാണിക്കുന്നത്. താൻ സ്വീകരിച്ച നിലപാടിൽ അഗാർക്കർ ഇപ്പോൾ ഖേദിക്കുന്നുണ്ടാകാം.'-തന്റെ യൂട്യൂബ് ചാനലിൽ രമേശ് പറഞ്ഞു.

തങ്ങളുടെ ഭാവിയെക്കുറിച്ച് അനിശ്ചിതത്വത്തിനിടയിലും മുതിർന്ന താരങ്ങളായ രോഹിത്തും കൊഹ്‌ലിയും അവരുടെ പരമാവധി പുറത്തെടുക്കുകയാണ്. ഇരുവരും തമ്മിൽ അത്തരത്തിൽ ഒരു ആരോഗ്യകരമായ മത്സരം പോലും ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

English Summary

Former Indian cricketer Sadagoppan Ramesh has criticized chief selector Ajit Agarkar’s reported interest in dropping Rohit Sharma from the Indian team, citing Rohit’s recent form.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SRAMESH, ROHIT SHARMA, AJITH AGARKAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360