SignIn
Kerala Kaumudi Online
Friday, 02 October 2026 2.42 AM IST

അയോദ്ധ്യ കൊള്ള: ചമ്പത് റായ്ക്കെ‌യ്തിരെ ഹർജി

d

ന്യൂഡൽഹി: അയോദ്ധ്യ സംഭാവന കൊള്ളയിൽ ക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറിയും വി.എച്ച്.പി നേതാവുമായ ചമ്പത് റായ്‌യുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. അഖില ഭാരത ഹിന്ദു മഹാസഭയാണ് ഹർജി സമർപ്പിച്ചത്. വിഷയത്തിൽ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യഹർജികൾ നവംബർ 2ന് വാദം കേൾക്കാനിരിക്കുകയാണ്. അന്ന് ഈ ഹർജിയും പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സമ്മതിച്ചു. ക്ഷേത്ര വികസനത്തിനായി സമീപ മേഖലകളിലെ ഭൂമി വാങ്ങിയതിലും ചമ്പത് റായ് അടക്കമുള്ള സംഘം വൻതട്ടിപ്പു നടത്തിയെന്ന് ഹർജിയിൽ ആരോപിക്കുന്നു. നിലവിലെ ട്രസ്റ്റ് പിരിച്ചുവിട്ട് പുനഃസംഘടിപ്പിക്കണം. ട്രസ്റ്റ് കൈവശം വച്ചിരിക്കുന്ന സ്വത്ത് പിടിച്ചെടുക്കാൻ ഉത്തർപ്രദേശ് സർക്കാരിന് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടു. കേസിൽ 7000 പേജുള്ള കുറ്റപത്രം പ്രത്യേക അന്വേഷണസംഘം ഫൈസാബാദ് കോടതിയിൽ സമർപ്പിച്ചിരുന്നു. ചമ്പത് റായിയെ മുഖ്യ സാക്ഷിയായിട്ടാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എട്ട് ജീവനക്കാർ മാത്രമാണ് പ്രതികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360