SignIn
Kerala Kaumudi Online
Friday, 02 October 2026 1.01 PM IST

ഇന്ത്യ-പാക് ക്രിക്കറ്റ് ഫൈനൽ നാളെ; ആകാംഷയോടെ ആരാധകർ, മഴ കളിമുടക്കിയാൽ ആരാകും ചാമ്പ്യന്മാർ?

indian-team-
ഇന്ത്യൻ ടീം

നിസിൻ: ഏഷ്യൻ ഗെയിംസിലെ പുരുഷ ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടാനിരിക്കെ മത്സരത്തിന് ഭീഷണിയായി മഴ. ശ്രീലങ്കയെ സെമിഫൈനലിൽ 124 റൺസിന് തകർത്ത് ഇന്ത്യ ഫൈനലിൽ കടന്നപ്പോൾ പാകിസ്ഥാനും ബംഗ്ളാദേശിനോട് ജയിച്ച് കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. നാളെയാണ് ഇന്ത്യ–പാകിസ്ഥാൻ ഫൈനൽ പോരാട്ടം നടക്കുക.

ശ്രീലങ്കയ്ക്കെതിരായ സെമിഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. ഇഷാൻ കിഷന്റെ മികച്ച ഇന്നിംഗസും വൈഭവ് സൂര്യവംശിയുടെ വേഗമേറിയ പ്രകടനവുമാണ് ഇന്ത്യയുടെ സ്കോർ ഉയർത്താൻ സഹായിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടെ ബാറ്റ്സ്മാൻമാർ ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, അഭിഷേക് ശർമ എന്നിവരുടെ ബൗളിംഗിനുമുന്നിൽ അടിയറവുപറയുകയായിരുന്നു. വെറും 45 റൺസിന് ശ്രീലങ്ക ഓൾഔട്ടായി. ഇതോടെ ഇന്ത്യയ്ക്ക് വെള്ളി മെ‌ഡൽ ഉറപ്പായി.

എന്നാൽ ഫൈനലിന് മുന്നോടിയായി നിസിനിലെ കാലാവസ്ഥയാണ് പ്രധാന ആശങ്ക. മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ. രാവിലെ മഴയ്ക്ക് 62ശതമാനം സാദ്ധ്യതയുണ്ടെന്നും ഉച്ചയോടെ ഇത് 25ശതമാനമായി കുറയുമെന്നുമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

മഴ കാരണം ഇന്ത്യ–പാകിസ്ഥാൻ ഫൈനൽ ഉപേക്ഷിക്കേണ്ടി വന്നാൽ ഇരുടീമുകൾക്കും സംയുക്തമായി സ്വർണമെഡൽ നൽകാൻ ആകും തീരുമാനം. ഒരു ടീമിനെ മാത്രമായിരിക്കില്ല ചാമ്പ്യന്മാരായി പ്രഖ്യാപിക്കുക. ഈ വർഷത്തെ മത്സര നിയമ പ്രകാരം ഫൈനലിന് റിസർവ് ഡേയും അനുവദിച്ചിട്ടില്ല.

ഹാങ്‌ചൗ ഏഷ്യൻ ഗെയിംസിൽ നിയമം വ്യത്യസ്തമായിരുന്നു. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള പുരുഷ ക്രിക്കറ്റ് ഫൈനൽ മഴമൂലം ഉപേക്ഷിക്കേണ്ടി വന്നപ്പോൾ ഉയർന്ന റാങ്കുള്ള ടീം എന്ന നിലയിൽ ഇന്ത്യയെ ചാമ്പ്യന്മാരായി പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ 2026ലെ ഏഷ്യൻ ഗെയിംസിൽ ഫൈനൽ മഴമൂലം ഉപേക്ഷിക്കപ്പെട്ടാൽ റാങ്കിന്റെ അടിസ്ഥാനത്തിൽ വിജയിയെ തീരുമാനിക്കില്ല. പകരം ഇരു ഫൈനലിസ്റ്റുകൾക്കും സ്വർണം പങ്കിടാനാണ് തീരുമാനം.

നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ തുടർച്ചയായ രണ്ടാം ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് സ്വർണം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. അതേസമയം, ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്.

English Summary

India and Pakistan will face each other in the Asian Games 2026 men’s cricket final, with rain threatening the match in Nisin. India defeated Sri Lanka by 124 runs, while Pakistan beat Bangladesh to reach the final. If rain washes out the final, both teams could share the gold medal, as no reserve day has been allotted under the 2026 rules.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA PAKISTAN CRICKET FINAL, ASIAN GAMES 2026, INDIA PAKISTAN FINAL, CRICKET FINAL RAIN, ASIAN GAMES CRICKET RULES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360