
കൊച്ചി: എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പുതിയ മാനേജിംഗ് ഡയറക്‌ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായി അനൂപ് ബാഗ്ചിയെ നിയമിച്ചു. റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് നിയമനം. നിലവിലെ എം.ഡിയും സി.ഇ.ഒയുമായ ശശിധർ ജഗദീശന്റെ കാലാവധി ഒക്ടോബർ 26ന് അവസാനിക്കും. നിലവിൽ ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ ലൈഫിന്റെ എം.ഡിയും സി.ഇ.ഒയുമായ ബാഗ്ചി ഒക്ടോബർ 27ന് പുതിയ ചുമതലയേൽക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |