മുംബയ്: ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർ മരിച്ചു. മഹാരാഷ്‌ട്രയിലെ അമരാവതി ജില്ലയിലെ സമൃദ്ധി ഹൈവേയിൽ ഇന്നലെയായിരുന്നു അപകടം. സമൃദ്ധി ഹൈവേയിൽ ധമൻഗാവൊൻ റെയിൽവെ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. സംഭവത്തിൽ 19 പേർക്ക് പരിക്കേറ്റു.
സ്ഥലത്തെ പ്രധാന ആരാധനാകേന്ദ്രമായ ബുൽധാന ജില്ലയിലെ ഷെഗാവൊനിൽ നിന്ന് മടങ്ങുന്ന ഭക്തരാണ് ടെമ്പോയുടെ പിന്നിലുണ്ടായിരുന്നത്. വർദ്ധയിലേക്ക് ദുർഗാദേവിയുടെ പ്രതിമയുമായി പോകുകയായിരുന്നു ഇവർ. അപകടത്തിൽ ഏഴുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവമറിഞ്ഞയുടൻ പൊലീസും പ്രദേശവാസികളും സ്ഥലത്തേക്ക് കുതിച്ചെത്തി. ഇവർ 19 പേരെ രക്ഷിച്ച് അടുത്തുള്ള ആശുപത്രിയിലാക്കി.
സംഭവം റെയിൽവെ സ്റ്റേഷന് സമീപമായതിനാൽ റെയിൽവെ പൊലീസും അന്വേഷണംം ആരംഭിച്ചു. സംഭവത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരിൽ നാലോ അഞ്ചോ പേരുടെ നില അതീവ ഗുരുതരമാണെന്ന് പൊലീസ് വ്യക്തമാക്കി.
Seven people died and 19 were injured, some critically, when a tempo carrying temple devotees collided with a truck on Maharashtra's Samruddhi Highway yesterday. The accident in Amravati district occurred as devotees returned from Shegaon temple, carrying a Durga idol. Police are investigating the exact cause.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |