SignIn
Kerala Kaumudi Online
Friday, 02 October 2026 8.48 AM IST

ഇറാക്ക്: സായുധ സംഘങ്ങൾ ആയുധം ഉപേക്ഷിക്കണം

f

ബാഗ്ദാദ്: രണ്ട് ദശാബ്ദത്തിന് ശേഷം യു.എസ് സൈന്യം രാജ്യത്ത് നിന്ന് മടങ്ങിയ പിന്നാലെ, സായുധ സംഘങ്ങൾക്ക് അവരുടെ ആയുധങ്ങൾ ഉപേക്ഷിക്കാൻ സമയം അനുവദിച്ച് ഇറാക്ക് സർക്കാർ. സർക്കാരിന് ആയുധങ്ങൾ കൈമാറുന്നതിനുള്ള സമയപരിധി 2027 ജൂൺ 30 ആണെന്ന് പ്രധാനമന്ത്രി അലി അൽ സൈദി പ്രഖ്യാപിച്ചു.

ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സായുധ സംഘങ്ങൾ ആയുധശേഖരം നൽകണമെന്ന് സൈദി ആവർത്തിച്ചു. യു.എസ് സൈന്യം പിന്മാറിയതോടെ സായുധ സംഘങ്ങൾ കൂടുതൽ കരുത്തരാകുമെന്നും രാജ്യത്ത് പുതിയ സംഘർഷങ്ങൾ ഉണ്ടായേക്കുമെന്നും പലരും ഭയപ്പെടുന്നതിനിടെയാണിത്.

അതേ സമയം, ഇറാക്കിൽ നിന്നുള്ള യു.എസ് പിന്മാറ്റത്തെ "ചരിത്രപരമായ വിജയം" എന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് വിശേഷിപ്പിച്ചു. സായുധ സംഘങ്ങൾക്ക് ആയുധം കൈമാറാൻ സൈദി ആദ്യം സെപ്റ്റംബർ 30 ആയിരുന്നു സമയപരിധി നിശ്ചയിച്ചിരുന്നത്. എന്നാൽ ചർച്ചകൾ തുടരുന്നതിനാലാണ് അദ്ദേഹം സമയപരിധി നീട്ടിയത്.

2003ലെ അധിനിവേശത്തോടെയാണ് ഇറാക്കിൽ യു.എസ് വേരുറപ്പിച്ചത്. 2024ൽ ജോ ബൈഡൻ യു.എസ് പ്രസിഡന്റായിരിക്കെ ധാരണയായ ഉഭയകക്ഷി കരാർ പ്രകാരം സൈന്യം ഔദ്യോഗികമായി പിന്മാറാൻ തീരുമാനിക്കുകയായിരുന്നു. സെപ്തംബർ 30നാണ് പിന്മാറ്റം പൂർത്തിയാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360