SignIn
Kerala Kaumudi Online
Sunday, 13 September 2026 9.24 PM IST

'ഇന്ത്യ കത്തുമ്പോൾ മോദി വീണവായിക്കുന്നു': വിമർശനവുമായി പ്രശാന്ത്​ ഭൂഷൺ

prashant-bhushan-and-modi

ന്യൂഡൽഹി: റോമാസാമ്രാജ്യം കത്തിയെരിയുമ്പോൾ നീറോ ചക്രവർത്തി വീണ വായിക്കുന്നതു പോലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. വാരാണസിലെ ദേവ് ദീപാവലി ആഘോഷത്തിനിടെ ലേസർ ഷോ ആസ്വദിച്ച് താളം പിടിച്ചുനിൽക്കുന്ന മോദിയുടെ ചെറു വീഡിയോ പങ്കുവച്ചാണ് പ്രശാന്ത് ഭൂഷണിന്റെ വിമർശനം.

''തക് ദിൻ എ തക് ദിൻ! ബൈ ബൈ ലൈറ്റ്‌സ്... ഇന്ത്യ കത്തുമ്പോൾ മോദി വീണവായിക്കുന്നു.''- പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു.

രാജ്യത്ത് കർഷക പ്രക്ഷോഭം കത്തിനിൽക്കുമ്പോഴാണ് മോദിയുടെ വാരാണസി സന്ദർശനം. മോദി ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ വിമർശനവും ട്രോളുകളും നിറഞ്ഞിരുന്നു. വാരാണസിയിലെ സന്ദർശനത്തിനിടെ കാശിയിലെ ദേവ് ദീപാവലി ആസ്വദിക്കുകയായിരുന്നു മോദി. ചടങ്ങിനിടെ സംഘടിപ്പിച്ച ലേസർ ഷോയും ശിവ താണ്ഡവ സ്തുതിയും രസിച്ച് മോദി നിൽക്കുന്ന വീഡിയോ പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ടിലാണ് ആദ്യം പോസ്റ്റ് ചെയ്തത്. ലേസർ ഷോയ്ക്കും പാട്ടിനും അനുസരിച്ച് മോദി വിരലുകൾ ചലിപ്പിക്കുന്നതും തോണിയിൽ പോകുന്നവരെ കൈ ഉയർത്തികാണിക്കുന്നതും വീഡിയോയിൽ കാണാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, PRASHANTH BHOOSHAN AGANIST MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360