SignIn
Kerala Kaumudi Online
Sunday, 13 September 2026 2.20 AM IST

പശ്ചാത്തലത്തിൽ തെളിഞ്ഞു,​  രാമേശ്വരം ക്ഷേത്രം നേതാക്കൾ നിന്നു,​ 'ഭക്തിയുടെ ഇടനാഴി'യിൽ

d

ന്യൂഡൽഹി: ഭക്തിയുടെയും സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും പ്രതീകമായ പുരാതനക്ഷേത്രം. വിശാലമായ ഇടനാഴികൾക്കും വാസ്തുവിദ്യാ സവിശേഷതകൾക്കും പേരുകേട്ട ഇടം. ഭാരത് മണ്ഡപത്തിലെ വേദിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ലോകനേതാക്കളെ സ്വീകരിച്ചപ്പോൾ, പശ്ചാത്തലത്തിൽ തെളിഞ്ഞത് തമിഴ്നാട് രാമേശ്വരത്തെ രാമനാഥസ്വാമി ക്ഷേത്രത്തിന്റെ ഇടനാഴി. പാമ്പൻ ദ്വീപിലാണ് ദ്രാവിഡ സംസ്‌കാരം വിളിച്ചോതുന്ന പുണ്യ പുരാതന ശിവക്ഷേത്രമുള്ളത്. ഇവിടെ ലിംഗപ്രതിഷ്‌ഠയാണ്. 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിലൊന്നാണിത്.

ലങ്കയിലെത്തും മുമ്പ് ശ്രീരാമൻ ഇവിടെ ശിവഭഗവാനെ പ്രാർത്ഥിച്ചുവെന്നാണ് വിശ്വാസം. രാമന്റെ നാഥൻ എന്ന നിലയിലാണ് രാമനാഥസ്വാമി ക്ഷേത്രം എന്ന പേരുവന്നത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമി‌ർ പുട്ടിൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്, ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ, ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബൊവൊ സുബിയാന്തോ, ഈജിപ്‌ഷ്യൻ പ്രസിഡന്റ് അബ്‌ദേൽ ഫത്താ എൽ സിസി, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയ നേതാക്കൾക്കൊപ്പം മോദി ഈ പശ്ചാത്തലത്തിനുമുമ്പിൽ നിന്ന് ഫോട്ടോയെടുത്തു. ക്ഷേത്രത്തിന്റെ സവിശേഷതകളെ കുറിച്ച് മോദി, ഷീയോട് വാചാലനായി.

1,212 തൂണുകൾ

 ലോകത്തിലെ ഏറ്റവും നീളമേറിയ ക്ഷേത്ര ഇടനാഴിയാണ് രാമനാഥസ്വാമി ക്ഷേത്രത്തിലേത്( ഏകദേശം 1,200 മീറ്റർ)

കൊത്തുപണികളുള്ള 1,212 തൂണുകൾ. 22 തീർത്ഥക്കുളങ്ങളുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, LATETSNEWS, MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360