SignIn
Kerala Kaumudi Online
Sunday, 13 September 2026 2.04 AM IST

അതിർത്തി തർക്കം പരിഹരിക്കാൻ മോദി-ഷീ ധാരണ

s

ന്യൂഡൽഹി: ഇരുരാജ്യങ്ങളുടെയും കരുത്ത് മനസിലാക്കി പരസ്‌പരം പിന്തുണയ്‌ക്കാനും ഭിന്നതകൾ അതിർത്തി തർക്കങ്ങളിലേക്ക് നീങ്ങാതിരിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും നടത്തിയ ചർച്ചയിൽ ധാരണ. വ്യാപാരം, നിക്ഷേപം അടക്കം പരസ്‌പരം താത്‌പര്യമുള്ള വിഷയങ്ങളും ചർച്ചയായി.

ഉഭയകക്ഷി ബന്ധവും ജനങ്ങളുടെ ദീർഘകാല താത്‌പര്യങ്ങളും പരിഗണിച്ച് അതിർത്തി പ്രശ്നത്തിന് ന്യായയുക്തവും പരസ്പരം സ്വീകാര്യവുമായ പരിഹാരത്തിന് ഇരു നേതാക്കളും സമ്മതിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

2025 ഓഗസ്റ്റിൽ ടിയാൻജിനിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഉഭയകക്ഷി ബന്ധത്തിലെ പുരോഗതിയെ ഇരു നേതാക്കളും സ്വാഗതം ചെയ്തു.

ഭിന്നതകൾ തർക്കങ്ങളായി മാറരുതെന്നും പരസ്പര ബഹുമാനം, പരസ്പര സംവേദനക്ഷമത, പരസ്പര താത്‌പര്യം എന്നീ ഘടകങ്ങളാൽ ബന്ധം മുന്നോട്ട് കൊണ്ടുപോകണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അതിർത്തിയിലെ സമാധാനവും ശാന്തിയും ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തിൽ നിർണായകമാണ്. അതിർത്തി സംബന്ധമായ നിലവിലുള്ള കരാറുകളും ധാരണകളും ഇരുപക്ഷവും പാലിക്കേണ്ടതുണ്ട്.

ബ്രിക്‌സ് ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്‌ച. ഇന്നലെ ഉച്ചയ്‌ക്കാണ് ഷീ എത്തിയത്. ഇന്ന് മടങ്ങും.

മോ​ദി​-​ഷി​ ​കൂ​ടി​ക്കാ​ഴ്‌ച

'​അ​തി​ർ​ത്തി​യി​ൽ​ ​വേ​ണം
സ​മാ​ധാ​നം'

സ്വ​ന്തം​ ​ലേ​ഖ​കൻ

ന്യൂ​ഡ​ൽ​ഹി​:​ ​ഇ​ന്ത്യ​-​ചൈ​ന​ ​ബ​ന്ധ​ത്തി​ലെ​ ​അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ​ ​പു​തി​യ​ ​സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് ​വ​ഴി​വ​യ്ക്ക​രു​തെ​ന്ന​ ​സ​ന്ദേ​ശ​വു​മാ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യും​ ​ചൈ​നീ​സ് ​പ്ര​സി​ഡ​ന്റ് ​ഷീ​ ​ജി​ൻ​പിം​ഗും.​ ​അ​തി​ർ​ത്തി​യി​ൽ​ ​ശാ​ന്ത​ത​ ​തു​ട​രേ​ണ്ട​ത് ​ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും​ ​ബ​ന്ധ​ത്തി​ൽ​ ​നി​ർ​ണാ​യ​ക​മാ​ണെ​ന്ന് ​മോ​ദി​ ​വ്യ​ക്ത​മാ​ക്കി.​ ​ഉ​ച്ച​കോ​ടി​ക്കി​ടെ​ ​ന​ട​ന്ന​ 50​ ​മി​നി​ട്ടി​ലേ​റെ​ ​നീ​ണ്ട​ ​കൂ​ടി​ക്കാ​ഴ്ച​യി​ൽ​ ​വ്യാ​പാ​രം,​ ​നി​ക്ഷേ​പം​ ​ഉ​ൾ​പ്പെ​ടെ​ ​ഉ​ഭ​യ​ക​ക്ഷി​ ​ബ​ന്ധം​ ​വി​പു​ലീ​ക​രി​ക്കാ​നു​ള്ള​ ​വി​ഷ​യ​ങ്ങ​ളും​ ​ച​ർ​ച്ച​യാ​യി.
അ​തി​ർ​ത്തി​ ​പ്ര​ശ്ന​ത്തി​ൽ​ ​വി​ശാ​ല​മാ​യ​ ​ബ​ന്ധ​വും​ ​ജ​ന​ങ്ങ​ളു​ടെ​ ​ദീ​ർ​ഘ​കാ​ല​ ​താ​ത്പ​ര്യ​ങ്ങ​ളും​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​ന്യാ​യ​വും​ ​പ​ര​സ്പ​രം​ ​അം​ഗീ​ക​രി​ക്കാ​വു​ന്ന​തു​മാ​യ​ ​പ​രി​ഹാ​രം​ ​ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ് ​ഇ​രു​നേ​താ​ക്ക​ളു​ടെ​യും​ ​നി​ല​പാ​ട്.​ ​ബ​ന്ധ​ത്തി​ലെ​ ​വ്യ​ത്യാ​സ​ങ്ങ​ൾ​ ​കൈ​കാ​ര്യം​ ​ചെ​യ്യ​മ്പോ​ൾ​ ​പ​ര​സ്പ​ര​ ​ബ​ഹു​മാ​ന​വും​ ​സം​വേ​ദ​ന​ക്ഷ​മ​ത​യും​ ​താ​ത്പ​ര്യ​ങ്ങ​ളും​ ​പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും​ ​മോ​ദി​ ​പ​റ​ഞ്ഞു.

2025​ ​ആ​ഗ​സ്റ്റി​ൽ​ ​ടി​യാ​ൻ​ജി​നി​ൽ​ ​ന​ട​ന്ന​ ​കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ​ശേ​ഷം​ ​ഇ​ന്ത്യ​-​ചൈ​ന​ ​ബ​ന്ധ​ത്തി​ലു​ണ്ടാ​യ​ ​പു​രോ​ഗ​തി​യെ​ ​ഇ​രു​നേ​താ​ക്ക​ളും​ ​സ്വാ​ഗ​തം​ ​ചെ​യ്തു.​ ​പു​തി​യ​ ​മേ​ഖ​ല​ക​ളി​ൽ​ ​ഇ​ട​പെ​ട​ൽ​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള​ ​ന​ട​പ​ടി​ക​ളും​ ​പ​രി​ശോ​ധി​ച്ചു.​ ​സാ​മ്പ​ത്തി​ക​ ​സ​ഹ​ക​ര​ണം​ ​മെ​ച്ച​പ്പെ​ടു​ത്തും.​ ​ഇ​രു​ ​രാ​ജ്യ​ങ്ങ​ളി​ലെ​യും​ ​ജ​ന​ങ്ങ​ൾ​ ​ത​മ്മി​ലു​ള്ള​ ​ബ​ന്ധം​ ​കൂ​ടു​ത​ൽ​ ​ശ​ക്ത​മാ​ക്കും.​ ​സാം​സ്‌​കാ​രി​ക​ ​കൈ​മാ​റ്റ​ങ്ങ​ൾ,​ ​വാ​ണി​ജ്യ​ ​ബ​ന്ധ​ങ്ങ​ൾ,​ ​ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലു​ള്ള​ ​സ​ഞ്ചാ​ര​ ​സ്വാ​ത​ന്ത്ര്യം​ ​എ​ന്നി​വ​ ​കൂ​ടു​ത​ൽ​ ​പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും​ ​ധാ​ര​ണ​യാ​യി.

ദേ​ശീ​യ​ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​ ​വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടെ​ങ്കി​ലും​ ​പ​ര​സ്പ​രം​ ​പ​ഠി​ക്കാ​നും​ ​ശ​ക്തി​ക​ൾ​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​ ​സ​ഹ​ക​രി​ക്കാ​നും​ ​ക​ഴി​യു​മെ​ന്ന് ​ഷീ​ ​ജി​ൻ​പിം​ഗ് ​പ​റ​ഞ്ഞു.​ ​ഇ​രു​ ​രാ​ജ്യ​ങ്ങ​ളു​ടെ​യും​ ​വി​ക​സ​ന​ത്തി​ന് ​പ​ര​സ്പ​രം​ ​പി​ന്തു​ണ​ ​ന​ൽ​ക​ണ​മെ​ന്നും​ ​വ്യ​ക്ത​മാ​ക്കി.​ ​ഇ​ന്ത്യ​യു​മാ​യു​ള്ള​ ​ബ​ന്ധ​ത്തെ​ ​ത​ന്ത്ര​പ​ര​വും​ ​ദീ​ർ​ഘ​കാ​ല​വു​മാ​യ​ ​കാ​ഴ്ച​പ്പാ​ടി​ലാ​ണ് ​കാ​ണു​ന്ന​ത്.​ ​മോ​ദി​യു​മാ​യു​ള്ള​ 21​ ​കൂ​ടി​ക്കാ​ഴ്ച​ക​ൾ​ക്കി​ടെ​ ​കൈ​വ​രി​ച്ച​ ​ധാ​ര​ണ​ക​ൾ​ ​ബ​ന്ധ​ത്തെ​ ​സ്ഥി​ര​മാ​യ​ ​വി​ക​സ​ന​പാ​ത​യി​ലേ​ക്ക് ​ന​യി​ച്ച​താ​യും​ ​ഷീ​ ​പ​റ​ഞ്ഞു.​ ​ഇ​ന്ത്യ​യും​ ​ചൈ​ന​യും​ ​ഗ്ലോ​ബ​ൽ​ ​സൗ​ത്തി​ലെ​ ​പ്ര​ധാ​ന​ ​രാ​ജ്യ​ങ്ങ​ളാ​ണെ​ന്നും​ ​ആ​ഗോ​ള​ ​സ​മാ​ധാ​നം,​ ​സ്ഥി​ര​ത,​ ​വി​ക​സ​നം​ ​എ​ന്നി​വ​യ്ക്കാ​യി​ ​കൂ​ടു​ത​ൽ​ ​ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ​ ​പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360