SignIn
Kerala Kaumudi Online
Sunday, 04 October 2026 5.32 PM IST

ഉത്തരാഖണ്ഡിൽ കർഫ്യൂ

curfew

ന്യൂഡൽഹി: കൊവിഡ് സ്ഥിതി രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഉത്തരാഖണ്ഡിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളോടെ ഒരാഴ്ചത്തെ കർഫ്യൂ പ്രഖ്യാപിച്ചു. ഇന്ന് മുതൽ 18വരെയാണ് നിയന്ത്രണങ്ങൾ. സംസ്ഥാനത്തിന് പുറത്ത് നിന്നുവരുന്നവർ 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ പത്തുവരെ മാത്രമേ പ്രവർത്തിക്കൂ. വിവാഹങ്ങളടക്കം മാറ്റിവയ്ക്കാനും സർക്കാർ നിർദ്ദേശിച്ചു. സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 5000 കടന്നിട്ടുണ്ട്. 180പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CURFEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360