SignIn
Kerala Kaumudi Online
Sunday, 13 September 2026 10.29 PM IST

ഭവാനിപ്പൂരിൽ തിര. പ്രചാരണത്തിനിടെ ബി.ജെ.പി നേതാവിനെതിരെ ആക്രമണം

bhavanipur

കൊൽക്കത്ത: ഭവാനിപൂർ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനെത്തിയ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റും ബംഗാൾ ബി.ജെ.പി മുൻ അദ്ധ്യക്ഷനുമായ ദിലീപ് ഘോഷിനെതിരെ ആക്രമണം. തൃണമൂൽ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു.

'തൃണമൂലുകാർ തന്നെ വളഞ്ഞിട്ട് തല്ലിയെന്നും ആക്രോശിച്ചെന്നും ദിലീപ് ഘോഷ് പറഞ്ഞു. ജനക്കൂട്ടത്തെ പിന്തിരിപ്പിക്കാൻ ദിലീപ് ഘോഷിന്റെ സുരക്ഷാ ജീവനക്കാർ തോക്ക് ചൂണ്ടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

ഭവാനിപൂരിലെ പരസ്യപ്രചാരണത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. രാവിലെ മുതൽ നേരിട്ടുള്ള പ്രചാരണത്തിനിറങ്ങിയതായിരുന്നു ദിലീപ് ഘോഷ്. അക്രമസംഭവങ്ങളെ തുടർന്ന് പ്രചാരണ പരിപാടികൾ വെട്ടിച്ചുരുക്കി. മറ്റൊരു സംഘർഷത്തിൽ ജാദു ബാബുർ ബസാറിൽ ഒരു ബി.ജെ.പി പ്രവർത്തകന് പരിക്കേറ്റു. സെപ്തംബർ 30നാണ് ഉപതിരഞ്ഞെടുപ്പ്. ഒക്‌ടോബർ മൂന്നിന് ഫലം പ്രഖ്യാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, BHAVANIPPUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360