SignIn
Kerala Kaumudi Online
Sunday, 13 September 2026 12.49 PM IST

ജാവ കടലിൽ ബന്ധം നഷ്ടപ്പെട്ട കപ്പലിൽ നിന്ന് 103 പേരെ രക്ഷപ്പെടുത്തി; ഒരാൾ മരിച്ചതായി റിപ്പോർട്ട്

virgo-transport-8
വിർഗോ ട്രാൻ‌സ്‌പോർട്ട് എട്ട് കപ്പൽ

ജക്കാർത്ത: മോശം കാലാവസ്ഥ മൂലം ജാവ കടലിൽ ബന്ധം നഷ്ടപ്പെട്ട ഇന്തോനേഷ്യൻ കപ്പലിൽ നിന്ന് 103 യാത്രക്കാരെ രക്ഷപ്പെടുത്തി. ഒരാൾ മരണപ്പെട്ടതായും വിവരമുണ്ട്. 243 യാത്രക്കാരും ജീവനക്കാരുമാണ് കപ്പലിലുണ്ടായിരുന്നത്. കിഴക്കൻ ജാവയിൽ നിന്ന് തെക്കൻ കലിമന്തൻ പ്രവിശ്യയിലേയ്ക്ക് പോവുകയായിരുന്ന വിർഗോ ട്രാൻ‌സ്‌പോർട്ട് എട്ട് എന്ന കപ്പലായിരുന്നു ഷിപ്പിംഗ് കമ്പനിയിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടത്. കിഴക്കൻ ജാവയിലെ സുരാബയയിൽ നിന്നാണ് കപ്പൽ യാത്ര പുറപ്പെട്ടത്.

എട്ടടിയിലധികം ഉയരമുണ്ടായിരുന്ന തിരമാലകളെ അതിജീവിച്ചാണ് കപ്പലിനരികിലെത്തിയതെന്ന് രക്ഷാസംഘത്തിന്റെ തലവൻ പുട്ടു സുധായന പറഞ്ഞു. ബന്ധം നഷ്ടമാകുന്നതിന് മുൻപ് കപ്പൽ ചരിയുന്നതായി ക്യാപ്‌ടൻ അറിയിച്ചു. കലിമന്തൻ പ്രവിശ്യയിൽ നിന്ന് 150 കിലോമീറ്റർ അകലെവച്ചായിരുന്നു കപ്പലിന്റെ ബന്ധം നഷ്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

കപ്പൽ അപകടങ്ങൾ ധാരാളമായി ഉണ്ടാകുന്ന സ്ഥലമാണ് ഇന്തോനേഷ്യ. മോശം കാലാവസ്ഥയാണ് മിക്കവാറും അപകടങ്ങൾക്കും കാരണം. കഴിഞ്ഞ തിങ്കളാഴ്ച പ്രാദേശിക - അന്താരാഷ്ട്ര വാർത്താ ഏജൻസികളിൽ ജോലി ചെയ്യുന്ന അഞ്ച് മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടെ എട്ടുപേരുമായി പോയ സ്പീഡ്‌ബോട്ട് ബാന്റൻ പ്രവിശ്യയിലെ മൗണ്ട് അനക് ക്രാക്കറ്റാവു എന്ന അഗ്നിപർവ്വതത്തിന് സമീപം കാണാതായി. ഇവർക്കായി നിലവിൽ തെരച്ചിൽ തുടരുകയാണ്.

കഴിഞ്ഞ മാസം ഇന്തോനേഷ്യയിലെ ബാലി ദ്വീപിന് സമീപമുള്ള ലോംബോക്ക് കടലിടുക്കിൽ കപ്പലിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിക്കുകയും അഞ്ച് പേരെ കാണാതാവുകയും ചെയ്തു. കപ്പലിൽ നിന്ന് 211 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു.

English Summary

An Indonesian ship carrying 243 passengers and crew lost contact in the Java Sea due to severe weather. Rescue teams have saved 103 people, while one death has been reported. The ship was traveling from East Java to South Kalimantan when it began listing amid waves exceeding eight feet.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDONESIA SHIP ACCIDENT, JAVA SEA SHIP RESCUE, INDONESIA SHIP MISSING, ജാവ കടൽ കപ്പൽ അപകടം, INDONESIA SHIP RESCUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360