SignIn
Kerala Kaumudi Online
Tuesday, 23 June 2026 5.29 PM IST

വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ അപകടം, തീ പടർന്ന് കുട്ടിക്ക് ഗുരുതര പരിക്ക്

READ ENGLISH VERSION
vijay

ചെന്നൈ: നടൻ വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരിക്ക്. 50-ാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി കയ്യിൽ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകമാണ് പിറന്നാളാഘോഷം സംഘടിപ്പിച്ചത്.

ഇന്ന് രാവിലെ ചെന്നൈയിൽ നടന്ന പിറന്നാളാഘോഷത്തിനിടെ ആയിരുന്നു സംഭവം. സ്റ്റേജിൽ നടന്ന സാഹസിക പ്രകടനത്തിനിടെ കുട്ടിയുടെ കയ്യിലെ തീ ദേഹത്തേക്ക് പടരുകയായിരുന്നു. കുട്ടിക്ക് പുറമെ തമിഴക വെട്രി കഴകത്തിന്റെ ഭാരവാഹിക്കും പൊള്ളലേറ്റിട്ടുണ്ട്. ഉടൻ തന്നെ ആളുകളെത്തി തീയണക്കുകയായിരുന്നു. പരിക്കേറ്റ രണ്ട് പേരെയും ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിജയ്‌യുടെ പിറന്നാളിന്റെ ഭാഗമായി വലിയ ആഘോഷ പരിപാടികളാണ് വെട്രി കഴകത്തിന്റെയും ആരാധകരുടെയും നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്നത്.

തമിഴ്നാട് കള്ളക്കുറിച്ചി മദ്യദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പിറന്നാൾ ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് വിജയ് ആ​രാധകരോട് നേരത്തേ അഭ്യർഥിച്ചിരുന്നു. വിജയ് മക്കൾ ഇഴക്കം പ്രസിഡന്റ് ആനന്ദ് ജന്മദിനാഘോഷങ്ങൾ റദ്ദാക്കിയതായി അറിയിക്കുകയും ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, VIJAY, BIRTHDAY CELEBRATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360