SignIn
Kerala Kaumudi Online
Wednesday, 01 July 2026 12.31 PM IST

ഡൽഹിയിൽ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ പേരുമാറ്റാൻ ബിജെപി; മുസ്‌തഫാബാദ് ഇനി ശിവ്‌പുരിയാകും

READ ENGLISH VERSION
mohan-singh-bisht

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ അട്ടിമറി വിജയത്തിന് പിന്നാലെ മണ്ഡലത്തിന്റെ പേര് മാറ്റാനൊരുങ്ങി പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎൽഎ. മുസ്‌തഫാബാദ് എംഎൽഎ മോഹൻ സിംഗ് ബിഷ്‌ത് ആണ് തന്റെ മണ്ഡലത്തിന്റെ പേര് മാറ്റാനൊരുങ്ങുന്നത്. മുസ്‌തഫാബാദിന് പകരം ശിവ്‌പുരി എന്നോ ശിവ് വിഹാർ എന്നോ പേര് മാറ്റുമെന്നാണ് പ്രഖ്യാപനം.

എഎപി സ്ഥാനാർത്ഥിയായ അദീൽ അഹ്മദ് ഖാനെ 17,578 വോട്ടിന് തോൽപ്പിച്ചാണ് മോഹൻ സിംഗ് മുസ്‌തഫാബാദിൽ വിജയിച്ചത്. 2020ൽ എഎപി സ്ഥാനാർത്ഥിയായ ഹാജി യൂനുസ് ആയിരുന്നു തിരഞ്ഞെടുപ്പിൽ വിജയിച്ചത്.

'പേര് മാറ്റുന്നതിന് മുൻപായി സെൻസസ് നടത്തും. ശേഷം മുസ്‌തഫാബാദിനെ ശിവ്‌പുരിയെന്നോ ശിവ് വിഹാർ എന്നോ പേരുമാറ്റും. ഞാൻ വിജയിച്ചാൽ പേര് മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഞാനത് എന്തായാലും ചെയ്യും'- മോഹൻ സിംഗ് വ്യക്തമാക്കി. തന്റെ വിജയം കേന്ദ്ര നേതൃത്വത്തിന് സമർപ്പിച്ച മോഹൻ സിംഗ് മണ്ഡലത്തിൽ വികസനങ്ങൾ കൊണ്ടുവരുമെന്നും പറഞ്ഞു.

അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം മുസ്തഫാബാദ് സീറ്റിൽ താഹിർ ഹുസൈനെ മത്സരിപ്പിച്ചെങ്കിലും 33,474 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്താണ് എത്താനായത്. കോൺഗ്രസിന്റെ അലി മെഹ്ദി 11,763 വോട്ടുകൾ നേടി നാലാം സ്ഥാനം നേടി.

അതേസമയം, 27​ ​വ​ർ​ഷ​ത്തി​നു​ശേ​ഷമാണ് ബിജെപി​ ​ഡ​ൽ​ഹി​യി​ൽ​ ​ഭരണം തിരിച്ചുപിടിച്ചിരിക്കുന്നത്. 70​ ​നി​യ​മ​സ​ഭ​ ​സീ​റ്റു​ക​ളി​ൽ​ 48​ ​ഇ​ട​ത്തും​ ​ബി.ജെപി​ ​വിജയിച്ചു.​ 2020​ൽ​ ​ബിജെപി​ക്ക് ​കി​ട്ടി​യ​ത് ​എ​ട്ട് ​സീ​റ്റ് ​മാ​ത്രമായിരുന്നു.​ ​അ​ന്ന് 62​ ​സീ​റ്റ് ​നേ​ടി​യ​ ​എഎപിയെ ഇത്തവണ​ ​ബിജെപി​ 22​ ​സീ​റ്റി​ൽ​ ​ത​ള​ച്ചു.​ ​ഒ​രു​കാ​ല​ത്ത് ​ത​ല​സ്ഥാ​നം​ ​അ​ട​ക്കി​വാ​ണി​രു​ന്ന​ ​കോ​ൺ​ഗ്ര​സ് ​തു​ട​ർ​ച്ച​യാ​യി​ ​മൂ​ന്നാ​മ​തും​ ​പൂ​ജ്യ​ത്തി​ലൊ​തു​ങ്ങി.​ ​സിപിഎം,​ ​സി​പിഐ പാ​ർ​ട്ടി​ക​ളു​ടെ​ ​വോ​ട്ടു​ശ​ത​മാ​നം​ ​'​നോ​ട്ട​"​യ്ക്കും​ ​താ​ഴെയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, DELHI ASSEMBLY POLLS, MUSTAFABAD, MOHAN SINGH BASHT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360